Logo
Fri, Jun 12, 2026 • 08:41 PM
LIVE TV
Watch

No business videos available

No Middle East videos available

സ്വൈര്യ ജീവിതത്തിന് കുഞ്ഞ് ബാധ്യത, അതുകൊണ്ട് ഒഴിവാക്കാന്‍ ഉറപ്പിച്ചു'; ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയത് 3 മാസം പീഡിപ്പിച്ച്, രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 01, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സ്വൈര്യ ജീവിതത്തിന് കുഞ്ഞ് ബാധ്യത, അതുകൊണ്ട് ഒഴിവാക്കാന്‍ ഉറപ്പിച്ചു'; ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയത് 3 മാസം പീഡിപ്പിച്ച്, രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു

നെടുമങ്ങാട്: പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിതിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് വെളിപ്പെടുത്തി പോലീസ്. തന്റെ ജീവിതത്തില്‍ അഖിലയുടെ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് അര്‍ഷിതിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് രണ്ടാനച്ഛന്‍ അഷ്‌കര്‍ പോലീസിനോട് സമ്മതിച്ചു. മൂന്നുമാസത്തെ നിരന്തര പീഡനത്തിനൊടുവിലാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ അഖിലയെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

തന്റെയും അഖിലയുടെയും സൈ്വര്യജീവിതത്തിന് തടസ്സമാകുമെന്ന് കണ്ട് കുട്ടിയെ ഒഴിവാക്കാന്‍ മൂന്നുമാസം മുന്‍പ് തീരുമാനിച്ചിരുന്നുവെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. കഴിഞ്ഞ ഒരു മാസത്തോളമായി കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നു പലപ്പോഴും അര്‍ഷിതിനെ പീഡിപ്പിച്ചിരുന്നത്. ക്രൂരമര്‍ദ്ദനത്തിനിടെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാനായി കുഞ്ഞിന്റെ വായില്‍ തുണി തിരുകിയാണ് ഉപദ്രവിച്ചിരുന്നത്. ശനിയാഴ്ച അഖില വീട്ടിലില്ലാതിരുന്ന സമയത്ത് കുഞ്ഞ് കരഞ്ഞപ്പോള്‍ തലയില്‍ ശക്തമായി അടിക്കുകയായിരുന്നു.

ബോധരഹിതനായതോടെ അര്‍ഷിതിന്റെ ജീവന്‍ നഷ്ടമായെന്ന് ഉറപ്പിച്ചു. തുടര്‍ന്ന്, വീടും പരിസരവും വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ചോറ് തൊണ്ടയില്‍ കുടുങ്ങിയെന്ന വ്യാജേന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

ഞായറാഴ്ച രാവിലെ അഷ്‌കറിനെ തെളിവെടുപ്പിനായി പനവൂര്‍ കരിക്കുഴിയിലെ വാടകവീട്ടില്‍ പോലീസ് എത്തിച്ചു. യാതൊരുവിധ ഭാവഭേദവുമില്ലാതെയാണ് പ്രതി ക്രൂരതയുടെ വിവരങ്ങള്‍ പോലീസിനോട് വിവരിച്ചത്. കുഞ്ഞിനെ മര്‍ദിക്കാനും പൊള്ളിക്കാനും ഉപയോഗിച്ച സാധനങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ബാക്കിയുള്ളവ കത്തിച്ചുകളഞ്ഞെന്നും ഇയാള്‍ മൊഴി നല്‍കി.

അതേസമയം, തെളിവെടുപ്പ് വാര്‍ത്തയറിഞ്ഞ് പ്രദേശത്ത് വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. തെളിവെടുപ്പിനിടെ ജനരോഷം ആളിപ്പടരുകയും നാട്ടുകാര്‍ കമ്പും കല്ലുമായി അഷ്‌കറിനെ ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. പ്രതിയുടെ കാര്‍ ജനക്കൂട്ടം അടിച്ചുതകര്‍ത്തു. ഒടുവില്‍ അക്രമാസക്തരായ ആളുകളെ പോലീസ് ലാത്തിവീശി മാറ്റിയ ശേഷമാണ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10