Logo
Sun, Jun 14, 2026 • 11:40 PM
LIVE TV
Watch

No business videos available

No Middle East videos available

തലസ്ഥാനത്തെത്തിയ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സർക്കാരിന് രൂക്ഷ വിമർശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 19, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

തലസ്ഥാനത്തെത്തിയ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സർക്കാരിന് രൂക്ഷ വിമർശനം
  തിരുവനന്തപുരം: കഴിഞ്ഞ രാത്രി തലസ്ഥാനത്ത് തിരിച്ചെത്തിയ ഗവർണർക്കെതിരെ മൂന്നിടത്ത് എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധമുയർത്തി. ജനറൽ ആശുപത്രിക്ക് മുന്നിലും എകെജി സെന്‍ററിനു സമീപവും കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിലുമാണ് എസ്എഫ്‌ഐ പ്രവർത്തകർ ഗവർണക്കെതിരെ പ്രതിഷേധമുയർത്തിയത്. മാനവീയം വീഥിക്ക് സമീപം എസ്എഫ്‌ഐ പ്രവർത്തകർ വലിയ പ്രതിഷേധത്തിന് തയാറെടുത്തിരുന്നെങ്കിലും ഗവർണറുടെ വാഹന വ്യൂഹം കോർപ്പറേഷനുമുന്നിൽ നിന്നും വഴിതിരിച്ച് വിട്ട്‌ പോലീസ് ഗവർണറെ രാജ്ഭവനിൽ എത്തിക്കുകയായിരുന്നു. ഇന്നും നാളെയും ഗവർണർക്ക് ഔദ്യോഗിക പരിപാടികൾ ഇല്ലാത്തതിനാൽ പ്രതിഷേധങ്ങൾ ഉയരുവാൻ സാധ്യതയില്ല. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഗവർണർ സർക്കാരിനെതിരെ ശക്തമായ വിമർശനം വീണ്ടും ഉയർത്തിയിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10