Logo
Sat, Jun 13, 2026 • 09:39 PM
LIVE TV
Watch

No business videos available

No Middle East videos available

കോഴിക്കോട് ലോ കോളേജിൽ അക്രമം; എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു പ്രവർത്തകനെ മർദിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 06, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കോഴിക്കോട് ലോ കോളേജിൽ അക്രമം; എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു പ്രവർത്തകനെ മർദിച്ചു
കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ എസ്.എഫ്.ഐ അക്രമം. കെ.എസ്.യു പ്രവർത്തകനായ സഞ്ജയ് ജസ്റ്റിനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. നേരത്തേയുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് മർദനം. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് ലോ കോളേജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു. ഇത്തവണത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വൻ നേട്ടമുണ്ടാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്.എഫ്.ഐ പ്രവർത്തകർ സഞ്ജയ് ജസ്റ്റിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ ബന്ധ് ആയതിനാൽ ക്യാമ്പസിൽ വിദ്യാർഥികൾ കുറവായിരുന്നു. ഈ സമയം ഇവിടേക്കെത്തിയ കെ.എസ്.യു പ്രവർത്തകനും രണ്ടാം വർഷ വിദ്യാർഥിയുമായ സഞ്ജയ് ജസ്റ്റിനെ ഒരുകൂട്ടം എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ട് ഹോസ്റ്റലിൽ നിന്നും കൂടുതൽ വിദ്യാർഥികളെത്തിയതോടെയാണ് വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയത്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10