Logo
Sat, Jun 13, 2026 • 05:27 PM
LIVE TV
Watch

No business videos available

No Middle East videos available

കേരളത്തിൽ 20 സീറ്റിലും വിജയിക്കണമെന്ന ആഹ്വാനവുമായി സച്ചിന്‍ പൈലറ്റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 07, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കേരളത്തിൽ 20 സീറ്റിലും വിജയിക്കണമെന്ന ആഹ്വാനവുമായി സച്ചിന്‍ പൈലറ്റ്
കേരളത്തിൽ 20 സീറ്റിലും വിജയിക്കണമെന്ന് കോൺഗ്രസ് ഭാരവാഹികളോട് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ ഇതുസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദം അടക്കം രാജ്യം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പോലും ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാന്നെന്നും സച്ചിൻ പൈലറ്റ് കുറ്റപെടുത്തി. അമിത് ഷാ പല തവണ കേരളത്തിലെത്തി അക്രമവും ,വർഗീയതും നിറഞ്ഞ വിവാദ പരാമർശങ്ങൾ നടത്തി കേരളത്തിൽ പിടിമുറുക്കാൻ ശ്രമിച്ചു. എന്നാൽ കേരളത്തിലെ ജനങ്ങളുടെ ഐക്യത്തെ ഇതിന് തകർക്കാൻ കഴിയില്ലെന്നും, ജനങ്ങൾക്ക് പൂർണമായും കോൺഗ്രസിൽ വിശ്വാസമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വിജയം പ്രവർത്തകർക്ക് മാതൃകയാക്കാമെന്നായിരുന്നു പൈലറ്റിന്റെ നിർദേശം. ഒറ്റകെട്ടായി പ്രവർത്തിച്ചാൽ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും വിജയിക്കാം. താഴെ തട്ടിൽ കാര്യക്ഷമമായ പ്രവർത്തനം നടത്തിയതിന്റെ ഫലമാണ് രാജസ്ഥാനിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു ഭരണഘടന സ്ഥാപനങ്ങളുടെ പവിത്രത നഷ്ടപ്പെടുത്തിയവർക്ക് എതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും സച്ചിൻ പറഞ്ഞു. ഭീകരവാദം അടക്കം രാജ്യം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പോലും ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാണെന്നന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം ഡിസിസി ഭാരവാഹികളെ അഭിസംബോധന ചെയ്യുകയായിരുന്നു സച്ചിൻ പൈലറ്റ്. https://youtu.be/_BDzU91dQVk
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10