Logo
Fri, Jun 12, 2026 • 07:18 PM
LIVE TV
Watch

No business videos available

No Middle East videos available

പ്ലാനിങ് പവർഫുൾ, കളി മാസ്സ്; ധോണിക്കും രോഹിതിനും ഒപ്പം ഇനി രജത് പാട്ടിദാറും; ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 01, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

പ്ലാനിങ് പവർഫുൾ, കളി മാസ്സ്; ധോണിക്കും രോഹിതിനും ഒപ്പം ഇനി രജത് പാട്ടിദാറും; ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം

"നിങ്ങൾക്കൊരു കപ്പുണ്ടോ?" എന്ന പരിഹാസ ചോദ്യം കേട്ട് മടുത്ത ആർസിബി ആരാധകർക്ക് ഇനി തലയുയർത്തിപ്പിടിക്കാം. കഴിഞ്ഞ സീസണിൽ കന്നി കിരീടം നേടി വിമർശകരുടെ വായടപ്പിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഇത്തവണ കിരീടം നിലനിർത്തിക്കൊണ്ട് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. 18 കൊല്ലത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ തവണ ആർസിബി ആദ്യമായി മുത്തമിട്ടതെങ്കിൽ, ഇത്തവണ കിരീടം നിലനിർത്തിയതോടെ ആ മധുരം ഇരട്ടിയായി മാറി. വെറുതെയങ്ങ് ഭാഗ്യം കൊണ്ട് നേടിയതല്ല ഈ ജയം; കൃത്യമായ പ്ലാനിങ്ങും കഠിനാധ്വാനവും കൊണ്ടാണ് ആർസിബി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആദ്യ കിരീടം നേടിയതോടെ ടീമിന്റെ മനോഭാവം തന്നെ പൂർണ്ണമായി മാറി. വിജയത്തിന് കുറുക്കുവഴികളില്ലെന്നും, കൃത്യമായ പ്ലാൻ ഉണ്ടാക്കി അത് നടപ്പിലാക്കണമെന്നുമുള്ള കോച്ചിംഗ് സ്റ്റാഫിന്റെയും കളിക്കാരുടെയും നിശ്ചയദാർഢ്യമാണ് ടീമിനെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിച്ചത്.

ഫൈനലിൽ എതിരാളികളുടെ ഓപ്പണർമാരെ പൂട്ടിയാൽ കളി കൈപ്പിടിയിലാക്കാം എന്ന ആർസിബിയുടെ തന്ത്രം അക്ഷരംപ്രതി വിജയിച്ചു. സ്ലോ പിച്ചിനെ പരമാവധി പ്രയോജനപ്പെടുത്തി കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ബോളിങ് നിര, ഷോർട്ട് പിച്ച് പന്തുകളിലൂടെ വിക്കറ്റുകൾ കൊയ്തു. റൺമെഷീനായി വിരാട് കോലി ഫോം തുടർന്നതും, ഭുവനേശ്വർ കുമാറിന്റെ അത്യുജ്വല സ്പെല്ലുകളും ഈ സീസണിൽ ടീമിന് വലിയ കരുത്തായി. വെങ്കിടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കങ്ങൾക്ക് ശേഷം തകർച്ചയുണ്ടായാൽ കോട്ടകെട്ടാൻ ക്രുനാൽ പാണ്ഡ്യയും, അവസാന ഓവറുകളിൽ തകർത്തടിക്കാൻ ടിം ഡേവിഡും എത്തിയതോടെ ടീം കംപ്ലീറ്റ് സെറ്റായി.

ഈ വിജയഗാഥയിലെ ഏറ്റവും വലിയ പോസിറ്റീവ് ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ മാസ്സ് പ്രകടനമായിരുന്നു. ആദ്യ ക്വാളിഫയറിൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പ്രകടനത്തോടെ രജത് ആർസിബിയുടെ തനി രത്നമായി മാറി. ഒരു സാധാരണ ക്യാപ്റ്റനിൽ നിന്നും ഐപിഎല്ലിലെ ചരിത്ര നായകന്മാരുടെ നിരയിലേക്കാണ് രജത് പാട്ടിദാർ ഇപ്പോൾ നടന്നു കയറിയിരിക്കുന്നത്. എം.എസ് ധോണിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ നായകനെന്ന ചരിത്ര നേട്ടവും ഇതോടെ രജത് സ്വന്തം പേരിൽ കുറിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10