ജോസ് പക്ഷം വിശ്വാസ വഞ്ചന കാട്ടി; എം.പിമാരും എംഎല്‍എമാരും രാജിവെക്കണമെന്ന് യുഡിഎഫ്
Jaihind TV News Report
Jaihind TV Web Desk
September 08, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ജോസ് പക്ഷം യുഡിഎഫിനോട് വിശ്വാസവഞ്ചന കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി മര്യാദ പാലിക്കാതെ നേതൃത്വത്തെ വെല്ലുവിളിച്ചു. കെ.എം മാണിയുണ്ടായിരുന്നെങ്കിൽ യു.ഡി.എഫിനെ പിന്നിൽ നിന്ന് കുത്തില്ലായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മര്യാദകൾ ലംഘിച്ചതിനാണ് ജോസ് പക്ഷത്തെ മാറ്റി നിർത്തിയത്. ഒരു അച്ചടക്ക നടപടിയും ഇതുവരെ അവർക്കെതിരെ എടുത്തിട്ടില്ല. മുന്നണിവിടാന്‍ തീരുമാനിച്ചാല്‍ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണം. മുന്നണിവിടുന്ന എം.എല്‍.എമാരും രാജിവയ്ക്കണം. ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും യു.ഡി.എഫ് യോഗത്തിനു ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/318069312972565
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10