Logo
Mon, Jul 06, 2026 • 10:49 AM
LIVE TV
Watch

No business videos available

No Middle East videos available

ഖജനാവ് കൊള്ളയടിക്കുന്നവർക്ക് സർക്കാർ കൂട്ട്; എല്ലാം ശരിയാക്കാൻ വന്നവർ ജനങ്ങളെ ശരിയാക്കുന്നു; ട്രഷറി ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 04, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഖജനാവ് കൊള്ളയടിക്കുന്നവർക്ക് സർക്കാർ കൂട്ട്; എല്ലാം ശരിയാക്കാൻ വന്നവർ ജനങ്ങളെ ശരിയാക്കുന്നു; ട്രഷറി ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം ശരിയാക്കാൻ വന്നവർ ജനങ്ങളെ പരമാവധി ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. ഖജനാവ് കൊള്ളയടിക്കുന്നവർക്ക് സർക്കാർ കൂട്ടുനില്‍ക്കുന്നു.  ട്രഷറി തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്ത് പതിനഞ്ചാമത്തെ തവണയാണ് ട്രഷറിയില്‍ തട്ടിപ്പ് നടക്കുന്നതെന്ന് സിപിഐയുടെ സർവ്വീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സില്‍ തന്നെ പറയുന്നു. ജനങ്ങളോട് ട്രഷറിയിൽ പണമിടാൻ പറഞ്ഞത് കൊള്ളക്ക് കൂട്ട് നിൽക്കാനാണോയെന്നും അദ്ദേഹം ചോദിച്ചു. ധനകാര്യ വകുപ്പിന്‍റെ ചുമതലയില്‍ വരുന്നതാണ് ട്രഷറി തന്‍റെ വകുപ്പില്‍ നിരന്തരമായ കൊള്ളയും തട്ടിപ്പും നടക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക് സ്വീകരിച്ചത്. ധനകാര്യ മന്ത്രിക്ക് കൈകഴുകി രക്ഷപ്പെടാനാവില്ല. ട്രഷറിയുടെ വിശ്വാസ്യത തന്നെ തകർന്നു.  പണം തട്ടികൊണ്ട് പോകുന്നത് സഖാക്കൾ ആണെങ്കിൽ പണം തിരിച്ചടപ്പിച്ച് പ്രശ്നം തീർക്കുന്നു. സിപിഎം സൈബർ പോരാളികൂടിയായ സീനിയർ അക്കൗണ്ടന്‍റിനെ പുറത്താക്കിയത് അയാളെ രക്ഷപ്പെടുത്താനാണ്. നാല് വർഷത്തെ ട്രഷറി ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. https://www.facebook.com/rameshchennithala/videos/318146882561816
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10