ബിജു രമേശിനെതിരെ നിയമനടപടിക്ക് രമേശ് ചെന്നിത്തല ; മാനനഷ്ടത്തിന് നോട്ടീസ് അയക്കും
Jaihind TV News Report
Jaihind TV Web Desk
November 23, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കും കുടംബത്തിനും എതിരെ അപകീര്‍ത്തികരവും, അസത്യജടിലവുമായ പ്രസ്താവനകള്‍ നടത്തിയ ബാര്‍ ഉടമ ബിജു രമേശിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനനഷ്ടത്തിന് നോട്ടീസ് അയക്കും. സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി തനിക്ക് പങ്കില്ലെന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാനരഹിതവും, അസത്യജടിലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ് നടത്തിയത്.
മാത്രമല്ല ലോകായുക്തയും ഈ കേസ് തള്ളിക്കളഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തിരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും കൊള്ളയും ജനമധ്യത്തില്‍ തുറന്ന് കാട്ടാനുള്ള വലിയ പോരാട്ടമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ നടത്തുന്നത്. അതില്‍ വിറളി പൂണ്ട ചില കേന്ദ്രങ്ങള്‍ തന്നെ കരിവാരിത്തേക്കാന്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ബിജുരമേശിന്റെ വ്യാജ ആരോപണങ്ങളിലൂടെ പുറത്ത് വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10