Logo
Sat, Jun 13, 2026 • 09:41 PM
LIVE TV
Watch

No business videos available

No Middle East videos available

വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുഴുവന്‍ സീറ്റും നേടും; ഇത്രയും അഴിമതിക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി വേറെയുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 14, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുഴുവന്‍ സീറ്റും നേടും; ഇത്രയും അഴിമതിക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി വേറെയുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇരുപതിൽ ഇരുപതു സീറ്റും നേടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നു. കോഴിക്കോട് എലത്തൂർ യുഡിഎഫ് നിയോജക മണ്ഡലം വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്രയും അഴിമതിക്ക് നേതൃത്വം കൊടുത്ത ഒരു മുഖ്യമന്ത്രി വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കൈയിൽ ഒരു നിവേദനം കൊടുത്ത് അതിലൊരു ഉത്തരവ് എലത്തുർ നിയോജക മണ്ഡലത്തിലെ ഒരു പൗരന് ലഭിച്ചുവെന്നറിയിച്ചാൽ അയാൾക്കൊരു പവൻ സ്വർണം സമ്മാനമായി നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏതൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്ക്കാരനും പറയും തുടർ ഭരണം പാർട്ടിയെ തുലച്ചെന്ന്. ഈ തുടർ ഭരണം കൊവിഡിന്‍റെ മാത്രം സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10