Logo
Sat, Jun 13, 2026 • 02:15 AM
LIVE TV
Watch

No business videos available

No Middle East videos available

വേനൽ ചൂടിന് വിട; കേരളത്തിൽ മഴ പെയ്യാൻ പോകുന്നു!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 28, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

വേനൽ ചൂടിന് വിട; കേരളത്തിൽ മഴ പെയ്യാൻ പോകുന്നു!
  കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 30-ാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും രണ്ടാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 29-ാം തീയതി മുതൽ മേയ് ഒന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

തേസമയം ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ വിങ്ങിപ്പൊട്ടിനിന്ന അനന്തപുരിക്ക് കുളിര്‍മയേകി ഒടുവില്‍ അപ്രതീക്ഷിതമായി ആ വേനല്‍മഴയെത്തി. ദിവസങ്ങളായി തുടരുന്ന അസഹ്യമായ ചൂടിന് നേരിയൊരു ഇടവേള നല്‍കിക്കൊണ്ടാണ് ഈ മഴപെയ്ത്ത്. ചുട്ടുപഴുത്ത നഗരവീഥികളെ മാത്രമല്ല, വേനലില്‍ ആവിയായിരുന്ന മനുഷ്യ മനസ്സുകളെയും ഒരേപോലെ തണുപ്പിക്കാന്‍ ഈ അപ്രതീക്ഷിത മഴയ്ക്കായി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10