Logo
Sat, Jun 13, 2026 • 07:46 AM
LIVE TV
Watch

No business videos available

No Middle East videos available

ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ രാഹുൽ ഗാന്ധി; ഗുജറാത്തിലെ ആദിവാസി മേഖലകളിൽ സജീവമാകാൻ കോൺഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 23, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ രാഹുൽ ഗാന്ധി; ഗുജറാത്തിലെ ആദിവാസി മേഖലകളിൽ സജീവമാകാൻ കോൺഗ്രസ്

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ഗുജറാത്തിലെ വഡോദര സന്ദർശിക്കും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്ന ‘ആദിവാസി ഭരണഘടനാ അവകാശ സമ്മേളനത്തിൽ’ (Adivasi Samvidhan Adhikar Sammelan) അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മധ്യ, കിഴക്കൻ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആദിവാസി സമൂഹാംഗങ്ങൾ ഈ പരിപാടിയിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗുജറാത്തിലെ ജനസംഖ്യയിൽ വലിയൊരു വിഭാഗം വരുന്ന ആദിവാസി സമൂഹത്തെ പാർട്ടിയോട് അടുപ്പിക്കാനുള്ള വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ സന്ദർശനം. ആദിവാസി വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ, സാമൂഹിക നീതി, അവർ നേരിടുന്ന വിവേചനങ്ങൾ എന്നിവ സമ്മേളനം പ്രധാനമായും ചർച്ച ചെയ്യും. ആദിവാസി മേഖലകളിൽ നിന്നുള്ള പ്രവർത്തകർ, സ്ത്രീകൾ, പ്രൊഫഷണലുകൾ എന്നിവരുമായി രാഹുൽ ഗാന്ധി നേരിട്ട് സംവദിക്കുമെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ അറിയിച്ചു.

ഏകദിന സന്ദർശനത്തിനിടെ, ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളുടെയും ഉപതിരഞ്ഞെടുപ്പുകളുടെയും ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തും. പ്രചാരണ തന്ത്രങ്ങൾ മെനയുന്നതിനും പാർട്ടി സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കോൺഗ്രസ് ഇതിനകം തന്നെ അഞ്ച് സംസ്ഥാനതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഭരത്‌സിങ് സോളങ്കി (സ്ട്രാറ്റജി കമ്മിറ്റി), ശക്തിസിങ് ഗോഹിൽ (ക്യാമ്പയിൻ കമ്മിറ്റി), സിദ്ധാർത്ഥ് പട്ടേൽ (ഇലക്ഷൻ മാനേജ്‌മെന്റ്) എന്നിവർ വിവിധ സമിതികൾക്ക് നേതൃത്വം നൽകുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിൽ കോൺഗ്രസിനെ താഴെത്തട്ടുമുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ഒരു വർഷത്തിനിടെ അദ്ദേഹം പലതവണ സംസ്ഥാനം സന്ദർശിച്ചിരുന്നു. ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പാർശ്വവൽക്കരണം പരിഹരിക്കുമെന്ന ഉറപ്പ് നൽകിക്കൊണ്ട്, ബിജെപിയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഓൾ ഇന്ത്യ ആദിവാസി കോൺഗ്രസ് ചെയർമാൻ വിക്രാന്ത് ഭൂരിയ വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10