Logo
Sun, Jun 14, 2026 • 09:09 PM
LIVE TV
Watch

No business videos available

No Middle East videos available

Protestors in Ladakh| ലഡാക്കിലെ പ്രതിഷേധം അക്രമാസക്തമായി, നാലു മരണം , 70 പേര്‍ക്ക് പരിക്ക്, ലെ-യില്‍ നിരോധനാജ്ഞ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 24, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Protestors in Ladakh|  ലഡാക്കിലെ പ്രതിഷേധം അക്രമാസക്തമായി, നാലു മരണം , 70 പേര്‍ക്ക് പരിക്ക്, ലെ-യില്‍ നിരോധനാജ്ഞ
ലഡാക്കില്‍ സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പദവിയും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അക്രമാസക്തമായി. ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ മരിച്ചു. 70-ലധികം പേര്‍ക്ക് പരിക്കേറ്റു. കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും പ്രാദേശിക സംഘടനകളും നയിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 15 ദിവസത്തിലേറെയായി നിരാഹാരമനുഷ്ഠിച്ചിരുന്ന രണ്ട് സമരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് പെട്ടെന്നുള്ള കാരണം. ലെ അപെക്‌സ് ബോഡി (LAB) എന്ന യുവജന സംഘടനയിലെ അംഗങ്ങളായ ഇരുവരെയും ചൊവ്വാഴ്ച വൈകുന്നേരം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇത് പ്രതിഷേധക്കാരില്‍ രോഷം ആളിക്കത്തിച്ചു. ഒരു ജനക്കൂട്ടം പ്രാദേശിക ബിജെപി ഓഫീസ് ആക്രമിക്കുകയും തീയിടുകയും ചെയ്തു. CRPFന്റെ സുരക്ഷാ വാഹനവും കത്തിച്ചു. വാങ്ചുക്കിന്റെ വിദ്യാര്‍ത്ഥി, യുവജന പിന്തുണക്കാര്‍ പ്രാദേശിക പോലീസുമായി ഏറ്റുമുട്ടി. രൂക്ഷമായ കല്ലേറുമുണ്ടായി. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സുരക്ഷാ സേനയെ വിന്യസിച്ചു. 2019-ല്‍ ജമ്മു കശ്മീരിനെ വിഭജിച്ച ശേഷം ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി. എന്നാല്‍ ഈ മേഖലയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പ്രതീകമെന്ന നിലയിലാണ് പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫീസ് ലക്ഷ്യമിട്ടതെന്ന് കരുതുന്നു. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെയും കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലെ-യില്‍ പ്രതിഷേധങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമം ഒഴിവാക്കാന്‍ അനുയായികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാനും കൂടുതല്‍ അസ്വസ്ഥതകള്‍ തടയാനും അധിക സേനയെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വിഷയത്തില്‍ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത് ഒക്ടോബര്‍ ആറാം തീയതിയാണ്. എന്നാല്‍ ദീര്‍ഘകാല നിരാഹാര സമരവും ലഡാക്കിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കയും കണക്കിലെടുത്ത് ചര്‍ച്ചയുടെ തീയതി നേരത്തെയാക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ലഡാക്ക് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ് അസാധാരണ സാഹചര്യങ്ങളില്‍ റദ്ദാക്കിയതായും അറിയിപ്പു വന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10