Logo
Sat, Jun 13, 2026 • 12:55 AM
LIVE TV
Watch

No business videos available

No Middle East videos available

KOLLAM DCC| പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി മുന്നൊരുക്കം; കൊല്ലം ഡിസിസി നേതൃയോഗം ചേര്‍ന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 21, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

KOLLAM DCC| പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി മുന്നൊരുക്കം; കൊല്ലം ഡിസിസി നേതൃയോഗം ചേര്‍ന്നു
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ മുൻ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊല്ലം DCC യുടെ നേതൃയോഗം ചേർന്നു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എയുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാർട്ടിയേയും മുന്നണിയേയും കൂടുതൽ സജ്ജമാക്കുന്നതിനുള്ള ക്രിയാത്മകമായ ചർച്ചകളും നിലവിലെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും യോഗത്തിലുണ്ടായി. കൊല്ലം കോർപ്പറേഷനിലടക്കം വിജയം നേടുന്നതിനുള്ള തുടർ പ്രവർത്തങ്ങൾക്കു യോഗം രൂപം നൽകി. വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഈ മാസം 29 മുതൽ 5 ദിവസം നടത്തുന്ന ഭവന സന്ദർശനവും ഫണ്ട് സമാഹരണവും കാര്യക്ഷമമായി നടത്തുന്നതിനുള്ള ചർച്ചകളും യോഗത്തിലുണ്ടായി. കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് പി.സി വിഷ്ണുനാഥ് എംഎൽഎ ജില്ലയിൽ നിന്നുള്ള കെ പിസിസി ഭാരവാഹികൾ , ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10