Logo
Sat, Jun 13, 2026 • 07:20 PM
LIVE TV
Watch

No business videos available

No Middle East videos available

'സ്വർണക്കടത്ത് പ്രതികളായ സ്ത്രീകളെ പോലീസുകാർ പീഡിപ്പിച്ചു; വീണ്ടും ആരോപണവുമായി പി.വി. അൻവർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2024
1 min read Updated: June 13, 2026
SHARE:
SAVE: Login to save

'സ്വർണക്കടത്ത് പ്രതികളായ സ്ത്രീകളെ പോലീസുകാർ പീഡിപ്പിച്ചു; വീണ്ടും ആരോപണവുമായി പി.വി. അൻവർ
  മലപ്പുറം: പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ വീണ്ടും ​ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎൽഎ. സ്വർണക്കടത്തിൽ പ്രതികളാകുന്ന സ്ത്രീകളെ പോലീസുകാർ ലൈംഗികമായി ഉപയോ​ഗിച്ചു എന്നും ഉന്നത ഉദ്യോഗസ്ഥരും ഡാൻസാഫ് ഉദ്യോഗസ്ഥരും പ്രതികളായ സ്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും അൻവർ പറഞ്ഞു. കോട്ടക്കൽ പോലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് കോടികളുടെ ക്രമക്കേട് നടത്തിയെന്നും പി.വി. അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ പ്രതികളാകുന്ന സ്ത്രീകളെ പോലീസുകാർ ലൈംഗികമായി ഉപയോ​ഗിച്ചു എന്നാണ് അൻവറിന്‍റെ ഏറ്റവും പുതിയ ആരോപണം. വേട്ടനായ്ക്കളെ പോലെ പിന്തുടർന്ന് പോലീസുകാർ ലൈംഗികമായി ഉപയോഗിച്ചുവെന്നും, കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥരെന്നും പി.വി. അൻവർ പറഞ്ഞു. ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പരാതി നൽകാൻ ഭയപ്പെടുകയാണെന്നും അൻവർ പറഞ്ഞു. കോട്ടക്കൽ പോലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് കോടികളുടെ ക്രമക്കേട് നടത്തിയെന്നും പി.വി അൻവർ ആരോപിച്ചു. പൊന്നാനിയിലെ പീഡനപരാതിയിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും അൻവർ ചോദിച്ചു. ഇതിൽ കേസ് എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മുൻ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയ ശേഷമായിരുന്നു പി.വി അൻവറിന്‍റെ പ്രതികരണം. പത്ത് മണിക്കൂറോളം നീണ്ടുനിൽക്കുന്ന മൊഴിയെടുപ്പിന് ശേഷമാണ് അൻവർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ, എഡിജിപി അജിത്കുമാറിനും മലപ്പുറം മുൻ എസ്പി സുജിത് ദാസിനുമെതിരെ നിരവധി വെളിപ്പെടുത്തലുകൾ അൻവർ നടത്തിയിരുന്നു. ഇതിൽ പോലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകം, സ്വർണക്കടത്ത് കേസിൽ പങ്ക്, മരംമുറി കേസിൽ പങ്ക്, വ്യവസായി മാമിയുടെ തിരോധാനക്കേസിൽ പങ്ക് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും അൻവർ ഉയർത്തിയത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10