Logo
Sun, Jun 14, 2026 • 10:51 AM
LIVE TV
Watch

No business videos available

No Middle East videos available

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പോലീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പോലീസ്
  കൊച്ചി:  പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി ഗർഭിണിയായത് ബലാത്സംഗം ചെയ്യപ്പെട്ടതു മൂലമാണെന്ന സംശയം പോലീസ് നേരത്തെ ഉന്നയിച്ചിരുന്നു. അണുബാധയെ തുടർന്ന് യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് മൂന്നിനാണ് എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാനഗറില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ശുചിമുറിയില്‍ പ്രസവിക്കുകയും ശേഷം ഫ്ളാറ്റില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു. പുലർച്ചെ അഞ്ച് മണിയോടെയാണ് യുവതി കുഞ്ഞിനെ ശുചിമുറിയില്‍ പ്രസവിച്ചത്. കുഞ്ഞ് കരയാതിരിക്കാൻ വായിൽ തുണി തിരുകി വച്ചു. അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തയായ യുവതി കയ്യിൽ കിട്ടിയ കവറിലിട്ട് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമായി. കുഞ്ഞിനെ പ്രസവിച്ച കാര്യവും പുറത്തേക്കു വലിച്ചെറിഞ്ഞതും പെൺകുട്ടി സമ്മതിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്.ശ്യാംസുന്ദർ അറിയിച്ചു. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ പോലീസ് കൊലപാതക കുറ്റം ചുമത്തി  അറസ്റ്റ് ചെയ്തു. ഗർഭിണിയാണെന്നത് തിരിച്ചറിയാൻ വൈകിയെന്നും അതിനാൽ ഗർഭഛിദ്രം നടത്താൻ സാധിച്ചില്ല എന്നുമായിരുന്നു യുവതിയുടെ മൊഴി. ആൺസുഹൃത്തിനെ കുറ്റപ്പെടുത്താതെയാണ് അന്ന് യുവതി മൊഴി നല്‍കിയത്. ഇൻസ്റ്റഗ്രാം വഴിയാണ് തൃശൂർ സ്വദേശിയായ യുവാവുമായി പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു. താൻ ഗർഭിണിയാെണന്ന കാര്യം യുവാവിന് അറിയാമായിരുന്നു എന്ന് യുവതി മൊഴി നൽകിയിരുന്നു. തുടർന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10