Logo
Sun, Jun 28, 2026 • 01:12 PM
LIVE TV
Watch

No business videos available

No Middle East videos available

'മുണ്ടുടുത്ത മോദി എന്ന ശൈലി മാറ്റി പൈജാമയിട്ട പിണറായി എന്നാക്കേണ്ട സമയമായി'; നജീബ് കാന്തപുരം എംഎല്‍എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 07, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'മുണ്ടുടുത്ത മോദി എന്ന ശൈലി മാറ്റി പൈജാമയിട്ട പിണറായി എന്നാക്കേണ്ട സമയമായി'; നജീബ് കാന്തപുരം എംഎല്‍എ
  ലോകായുക്തയെ നിര്‍വീര്യമാക്കുന്ന നിയമഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി നജീബ് കാന്തപുരം എംഎൽഎ.  തടസമില്ലാതെ അഴിമതി നടത്താൻ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പിണറായി സർക്കാർ കൈവരിച്ചിരിക്കുന്നത്. ലോകായുക്തയെ നിർവീര്യമാക്കാൻ പിണറായി സർക്കാർ തെരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമാർഗം പരിശോധിച്ചാൽ പിണറായി വിജയൻ 'മുണ്ടുടുത്ത മോദിയാണ്' എന്ന ശൈലി നരേന്ദ്ര മോദി 'പൈജാമയിട്ട പിണറായി'യാണ് എന്നാക്കേണ്ട സമയമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നജീബ് കാന്തപുരം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:  
ലോകായുക്തയെ നിർവീര്യമാക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പ് വച്ചു. അല്ലെങ്കിലും അഴിമതിയുടെയും ലോകായുക്തയുടെയും (കേന്ദ്രത്തിൽ ലോക്പാൽ) കാര്യത്തിൽ ബിജെപി-യുടെ നിലപാടിന് ചേരുന്ന ഒരു ഓർഡിനൻസുമായി ചെന്നാൽ ബിജെപി അതിന് എങ്ങനെ എതിരു പറയും? കേന്ദ്ര നയത്തോടു താദാത്മ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളാണല്ലോ ബിജെപിയുടെ ആവശ്യം?. നിലവിലുള്ള ഒരു നിയമം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന അല്ലെങ്കിൽ അപര്യാപ്തമാകുന്ന സാഹചര്യത്തിലാണ് അതിൽ ഭേദഗതി അവശ്യമായി വരിക. എന്നാൽ ഒരു നിയമം അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന്റെ പേരിൽ ഭേദഗതി ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായിരിക്കും. തടസ്സമില്ലാതെ അഴിമതി നടത്താൻ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നാ മഹത്തായ ലക്ഷ്യമാണ് ഈ ഭേദഗതിയിലൂടെ പിണറായി സർക്കാർ കൈവരിച്ചിരിക്കുന്നത്. ലോകായുക്തയെ നിർവീര്യമാക്കുന്ന ജനവിരുദ്ധ തീരുമാനം നടപ്പാക്കാൻ പിണറായി സർക്കാർ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാർഗം കൂടി പരിശോധിച്ചാൽ പിണറായി വിജയൻ 'മുണ്ടുടുത്ത മോദിയാണ്' എന്ന ശൈലി പരിഷ്കരിച്ച് നരേന്ദ്ര മോദി 'പൈജാമായിട്ട പിണറായിയാണ് ' എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാൻ.
https://www.facebook.com/najeeb.kanthapuram/photos/a.465618043556022/4752543054863478/
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10