Logo
Sun, Jun 14, 2026 • 05:10 AM
LIVE TV
Watch

No business videos available

No Middle East videos available

NSSനെ കുറിച്ചുള്ള കോടിയേരിയുടെ പരാമര്‍ശം വിമർശന രൂപത്തിലുള്ള അധിക്ഷേപം : മുല്ലപ്പള്ളി രാമചന്ദ്രൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 06, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

NSSനെ കുറിച്ചുള്ള കോടിയേരിയുടെ പരാമര്‍ശം വിമർശന രൂപത്തിലുള്ള അധിക്ഷേപം : മുല്ലപ്പള്ളി രാമചന്ദ്രൻ
Mullappally-Ramachandran-Kannur കോടിയേരിക്കും ജി.സുധാകരനുമെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ. എൻഎസ്എസിന്റെ ചരിത്രം കോടിയേരി പഠിക്കണം. കോടതി കേസെടുത്ത ജി.സുധാകരൻ രാജിവെക്കണമെന്നും കെ പി സി സി പ്രസിഡന്റ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു എൻ എസ്സിഎസ്സിനെ കുറിച്ച് കോടിയേരി നടത്തിയത് വിമർശന രൂപത്തിലുള്ള അധിക്ഷേപമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എൻ എസ്സി എസ്സിന്‍റെ ചരിത്രം കോടിയേരി പഠിക്കാൻ ശ്രമിക്കണം. കേരള നവോത്ഥാനത്തിൽ എൻ എസ്സ് എസ്സ് വഹിച്ച പങ്ക് ചരിത്രം അറിയാത്ത കോടിയേരി മനസ്സിലാക്കണമെന്നും മുല്ലപ്പള്ളി വിമർശിച്ചു. മന്ത്രി ജി.സുധാകരൻ രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സുധാകരനെതിരായ ആരോപണം ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. മുൻ കാലങ്ങളിൽ മജിസ്ട്രേറ്റിനെ സുധാകരൻ അപമാനിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെയും ലിംഗസമത്വത്തെയും കുറിച്ച് സംസാരിക്കുന്ന പാർട്ടിയാണ് സിപിഎം.  മന്ത്രി രാജിവെക്കണമെന്നത് പൊതുസമൂഹത്തിന്‍റെ വികാരമാണെന്നും മുല്ലപ്പള്ളി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10