Logo
Sun, Jun 14, 2026 • 05:13 AM
LIVE TV
Watch

No business videos available

No Middle East videos available

മോദി സർക്കാർ രാജ്യത്തിന്‍റെയും സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും തകർത്തു : രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 06, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മോദി സർക്കാർ രാജ്യത്തിന്‍റെയും സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും തകർത്തു : രാഹുല്‍ ഗാന്ധി
Rahul-Gandhi ന്യൂഡല്‍ഹി : മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ബജറ്റ് മാത്രമല്ല ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ പാചകവാതകത്തിനും, ഇന്ധനത്തിനും വില വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം. ബജറ്റിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയർന്നത്. മോദി സർക്കാരിന്‍റെ അടുപ്പക്കാർക്ക് വേണ്ടി മാത്രമുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് ബജറ്റിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയെ പ്രതിരോധിക്കുന്ന സൈനികര്‍ക്കും അന്നദാതാക്കളായ കര്‍ഷകര്‍ക്കുമായി ഒന്നുതന്നെ ബജറ്റിലില്ലെന്നും ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ബജറ്റില്‍ തഴഞ്ഞുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.   https://twitter.com/RahulGandhi/status/1357896068373966849
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10