Logo
Sun, Jun 14, 2026 • 04:06 AM
LIVE TV
Watch

No business videos available

No Middle East videos available

കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി പോലീസുകാരെ ആക്രമിച്ചു; പിടിയിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 29, 2024
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി പോലീസുകാരെ ആക്രമിച്ചു; പിടിയിൽ
  കൊച്ചി: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി പോലീസുകാരെ ആക്രമിച്ച കേസിൽ പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ മാലിപ്പുറം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അമ്പലത്തുപറമ്പിൽ വീട്ടിൽ അംഷാദിനെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ച് കൊച്ചി സിറ്റിയിൽ നിന്ന് നാടുകടത്തിയതാണ് അംഷാദിനെ. കൊലപാതകശ്രമ കേസിലെ പ്രതിയായ അംഷാദിന്‍റെ ചേട്ടൻ നൗഷർബാനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനെയാണ് അംഷാദും, നൗഷർബാനും ചേർന്ന് ആക്രമിച്ചത്. നൗഷർ ബാൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അംഷാദിനെതിരെ പിടിച്ചുപറി, അടിപിടി, കഞ്ചാവ് കടത്ത് എന്നിവ ഉൾപ്പെടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്‍റെ നിർദ്ദേശപ്രകാരം എസ്ഐ കെ.ആർ. അനിൽകുമാർ, സിപിഒമാരായ പ്രശാന്ത്, ഷിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10