ലോകായുക്ത നിയമഭേദഗതി; നിയമസഭയിൽ സിപിഐ എതിർക്കുമോ എന്ന് കാനം വ്യക്തമാക്കണം: ബെന്നി ബഹനാൻ എംപി
Jaihind TV News Report
Jaihind TV Web Desk
February 07, 2022
1 min read
•
Updated: June 10, 2026
കൊച്ചി: ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് ചോദ്യവുമായി ബെന്നി ബഹനാന്‍ എംപി. കാനത്തിന്‍റെ പ്രസ്താവന ആത്മാർത്ഥത ഉള്ളതാണെങ്കിൽ നിയമസഭയിൽ ചർച്ചയ്ക്ക് വരുമ്പോൾ ഇതിനെതിരായിi വോട്ട് ചെയ്യാൻ പാര്‍ട്ടി എംഎൽഎമാർക്ക് നിർദേശം നൽകുമോയെന്ന് ബെന്നി ബഹനാൻ ചോദിച്ചു.
ലോകായുക്ത നിയമഭേദഗതിക്കായി ഓർഡിനൻസ് ഇറക്കേണ്ട അടിയന്തര സാഹചര്യം സിപിഐക്ക് മനസിലായിട്ടില്ലെന്നായിരുന്നു കാനം രാജേന്ദ്രന്‍ പറഞ്ഞത്. മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന കാനത്തിന്‍റെ ആരോപണത്തോട് മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണം. പിണറായി വിജയന്‍റെ തീരുമാനം മുന്നണിയിൽ അടിച്ചേല്‍പ്പിക്കപ്പെട്ടതാണോയെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അടിയന്തര സാഹചര്യം ഗവർണർക്ക് മനസിലായി കാണുമെന്നുമുള്ള കാനത്തിന്‍റെ പരിഹാസം മുഖവിലയ്‌ക്കെടുത്താൽ ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിച്ചെന്ന് കരുതേണ്ടിവരും. ഓർഡിനൻസ് ഒരു തവണ തിരിച്ചയക്കാൻ ഭരണഘടന തന്നെ ഗവർണർക്ക് അധികാരം നൽകുന്നുണ്ട്. എന്നിട്ടും തിരിച്ചയക്കാതിരുന്നത് ഗവർണറും മുഖ്യമന്ത്രിയുമായുള്ള കൊടുക്കൽ വാങ്ങലിന് തെളിവാണ്. പല കാര്യങ്ങളിലും ഗവർണർ സർക്കാരുമായി ഒത്തുകളിക്കുകയാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
ലോകായുക്ത ഓർഡിനൻസിനെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണം. പിണറായി വിജയനോട് വിശദീകരണം ചോദിക്കാനെങ്കിലും യെച്ചൂരി തയാറാകണമെന്നും ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10