Logo
Sun, Jun 14, 2026 • 08:47 PM
LIVE TV
Watch

No business videos available

No Middle East videos available

പിണറായിയുടെ ബോഡിഗാര്‍ഡുകള്‍ ഗുണ്ടകളും ക്രിമിനലുകളുമെന്ന് കെ.സുധാകരന്‍; ഇനിയും നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 16, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പിണറായിയുടെ ബോഡിഗാര്‍ഡുകള്‍ ഗുണ്ടകളും ക്രിമിനലുകളുമെന്ന് കെ.സുധാകരന്‍; ഇനിയും നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്
പിണറായിയുടെ ബോഡി ഗാര്‍ഡുകള്‍ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ആക്രമണം. ഇനിയും നോക്കി ഇരിക്കില്ല, പ്രതികരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇങ്ങനെ ഒരു യാത്ര നടത്താന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം. കേരള കോണ്‍ഗ്രസിനെയും സഹപ്രവര്‍ത്തകരെയും പിണറായി അപമാനിക്കുന്നു. ശൈലജ ടീച്ചറെ പോലും അപമാനിക്കുന്നു. കേരള കോണ്‍ഗ്രസിന് എത് നിമിഷവും യുഡിഎഫിലേക്ക് മടങ്ങി വരാം. യുഡിഎഫില്‍ അവര്‍ക്ക് തെറ്റ് പറ്റിയാലും അവരോട് ക്ഷമ പറയാനുള്ള മര്യാദ കാണിച്ചിട്ടുണ്ട്. അപമാനം സഹിച്ചു തുടരണോ എന്ന് അവര്‍ തീരുമാനിക്കണം. ശബരിമലയില്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ ചെയ്തത് ഒന്നും ഈ സര്‍ക്കാര്‍ ചെയ്തില്ല. ഇപ്പോഴും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. മുഖ്യമന്ത്രിയെ യാത്രയില്‍ അനുഗമിക്കുന്നത് ഗുണ്ടകളാണ്. തെണ്ടികളും തെമ്മാടികളുമാണെന്നും സുധാകരന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10