Logo
Sun, Jun 14, 2026 • 04:10 AM
LIVE TV
Watch

No business videos available

No Middle East videos available

ശബരിമല വിധിക്കെതിരെ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 03, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ശബരിമല വിധിക്കെതിരെ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ശബരിമല വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് ഇതാണെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച് മീറ്റ് ദപ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. സി.പി.എം നേതാവ് പി.കെ ശശി എം.എല്‍.എക്കെതിരായ പരാതിയില്‍ പരാതിക്കാരിയായ വനിതാനേതാവിനെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. ഈ സമീപനം വേട്ടക്കാരന് കുടപിടിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നിഴലിനെപോലും വിശ്വാസമില്ലാതായിരിക്കുകയാണ്. ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി സംശയങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ച് ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ സമീപനമാണ്. കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ജനവിരുദ്ധനയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികളാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10