Logo
Sat, Jun 13, 2026 • 02:29 AM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള വർഷങ്ങളായ പ്രയത്നത്തിന്‍റെ അവസാനത്തെ തന്ത്രമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കെഎൻഎ ഖാദർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 04, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള വർഷങ്ങളായ പ്രയത്നത്തിന്‍റെ അവസാനത്തെ തന്ത്രമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കെഎൻഎ ഖാദർ
ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള വർഷങ്ങളായ പ്രയത്നത്തിന്‍റെ അവസാനത്തെ തന്ത്രമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കെഎൻഎ ഖാദർ എംഎൽഎ പറഞ്ഞു. ഇതു ഒരു മതത്തിന്‍റെ പ്രശ്നമല്ല രാജ്യത്തിന്‍റെ പ്രശ്നമാണ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കൊല്ലത്ത് ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വല പദയാത്രയുടെ പതിമൂന്നാം ദിവസത്തെ പര്യടന സമാപന സമ്മേളനം ചടയമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വത്തെ അട്ടിമറിക്കാൻ രാജ്യത്ത് പലകുറി ശ്രമം ഉണ്ടായിട്ടുണ്ട്. ലോകത്തിൽ ഒരിടത്തും മതത്തിന്‍റെ പേരിൽ പൗരത്വം നല്കുന്ന രീതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഒരു രണ്ടാം സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/485060629108818/[/embed]
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10