Logo
Sun, Jun 14, 2026 • 02:03 PM
LIVE TV
Watch

No business videos available

No Middle East videos available

ചുട്ടുപൊള്ളി കേരളം; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ ജാഗ്രത, 27 മുതല്‍ മഴയ്ക്ക് സാധ്യത


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 24, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ചുട്ടുപൊള്ളി കേരളം; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ ജാഗ്രത, 27 മുതല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് അതീവ ജാഗ്രതാനിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ താപനില 41°C വരെ ഉയര്‍ന്നേക്കാം. കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ 40°C വരെയും മറ്റ് ഒന്‍പത് ജില്ലകളില്‍ 37°C മുതല്‍ 38°C വരെയും ചൂട് കൂടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് സാധാരണയേക്കാള്‍ 5 ഡിഗ്രി വരെ ചൂട് വര്‍ധിച്ചേക്കും. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ അംഗണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സമ്മര്‍ ക്ലാസുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടാകുന്നത് അപൂര്‍വ്വമാണ്. ഇതിനുമുമ്പ് 2016-ലും 2024-ലുമാണ് സമാനമായ സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മാസം 26 വരെ ചൂട് ശരാശരിയിലും ഉയര്‍ന്നുതന്നെ നില്‍ക്കും. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി ഈ മാസം 27 മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10