Logo
Sat, Jun 13, 2026 • 10:19 PM
LIVE TV
Watch

No business videos available

No Middle East videos available

കേരള സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ബിജെപിയുടെ ഔദാര്യത്തില്‍; പിണറായി വിജയനെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാരെന്ന് കെപിസിസി അധ്യക്ഷന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 10, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കേരള സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ബിജെപിയുടെ ഔദാര്യത്തില്‍; പിണറായി വിജയനെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാരെന്ന് കെപിസിസി അധ്യക്ഷന്‍
എറണാകുളം: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ബിജെപിയുടെ ഔദാര്യത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ സംരക്ഷിച്ചു നിര്‍ത്തി. എപ്പോഴെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഒരില അനക്കിയിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടും കേസൊന്നും പിണറായിയുടെ പേരില്‍ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കാലങ്ങളോളം ജയിലില്‍ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരറ്റവും മുഖ്യമന്ത്രിയിലേക്ക് അപ്പോഴും എത്തിയില്ല. ഈ സംരക്ഷണങ്ങള്‍ക്കുള്ള പ്രത്യുപകാരം ആണ് മുഖ്യമന്ത്രിയില്‍ നിന്നും സംഘപരിവാറിന് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ മുഖ്യമന്ത്രി ഇപ്പോള്‍ കേരളം ഭരിക്കുന്നത് ബിജെപിയുടെ ഔദാര്യത്തില്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10