Logo
Sun, Jun 14, 2026 • 07:26 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളം ഇരുട്ടിലേക്ക്? വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്; നിയന്ത്രണം കടുപ്പിക്കാന്‍ കെഎസ്ഇബി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 28, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കേരളം ഇരുട്ടിലേക്ക്? വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്; നിയന്ത്രണം കടുപ്പിക്കാന്‍ കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. പ്രതിദിന ഉപഭോഗം 118.26 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡാണ് ഇന്നലത്തെ കണക്കുകളിലൂടെ മറികടന്നത്. കടുത്ത ചൂടിനെത്തുടര്‍ന്ന് എസി, കൂളര്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചതാണ് ഉപഭോഗം കുതിച്ചുയരാന്‍ കാരണം. ഇന്നലെ മാത്രം പുറത്തുനിന്ന് വാങ്ങിയത് 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് അധികമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയെങ്കിലും, വിപണിയില്‍ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യം കെഎസ്ഇബിയെ വലയ്ക്കുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ 'പീക്ക് ലോഡ് മാനേജ്മെന്റ്' എന്ന പേരില്‍ 15 മുതല്‍ 30 മിനിറ്റ് വരെ നിയന്ത്രണം കെഎസ്ഇബി ഏര്‍പ്പെടുത്തിത്തുടങ്ങി. രാത്രികാലങ്ങളില്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ ബോര്‍ഡ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സമയത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് സൂചന.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10