Logo
Sat, Jun 13, 2026 • 12:13 AM
LIVE TV
Watch

No business videos available

No Middle East videos available

വികസിത ഭാരതം വരും; പക്ഷേ കേരളം മാപ്പിലുണ്ടാകില്ല; തമാശയാകുന്ന കേന്ദ്ര ബജറ്റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 02, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വികസിത ഭാരതം വരും; പക്ഷേ കേരളം മാപ്പിലുണ്ടാകില്ല; തമാശയാകുന്ന കേന്ദ്ര ബജറ്റ്
കേന്ദ്ര ബജറ്റ് പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ കേരളത്തിന് കിട്ടിയത് ഒരു വലിയ 'പൂജ്യം'. പക്ഷേ, ബജറ്റിന് മുന്‍പ് ഇവിടെ നടന്ന മാസ് ഡയലോഗുകള്‍ക്ക് ഇപ്പോഴും കാര്യവട്ടം സ്റ്റേഡിയത്തിലെ ആരവത്തേക്കാള്‍ മുഴക്കമുണ്ട്. എയിംസ് കൊണ്ടുവരും എന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. ആകെയുള്ള കണ്‍ഫ്യൂഷന്‍ അത് ആലപ്പുഴയില്‍ വേണോ അതോ സ്വന്തം തട്ടകമായ തൃശൂരില്‍ വേണോ എന്ന് മാത്രമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് പാഴ്‌സല്‍ എപ്പോള്‍ വരുമെന്ന് നോക്കി ഇരുന്നവര്‍ക്ക് മുന്നിലൂടെയാണ് നിര്‍മ്മല മാമി തന്റെ ബജറ്റ് വണ്ടി ഓടിച്ചുപോയത്. ഭൂപടത്തില്‍ കേരളം എന്നൊരു സംസ്ഥാനം ഉണ്ടോ എന്ന് കേന്ദ്രം ഒന്ന് നോക്കിയോ എന്ന് പോലും സംശയമാണ്. തിരുവനന്തപുരത്ത് ടിവിയും വെച്ച് ബജറ്റിന്റെ തത്സമയ സംപ്രേഷണം കണ്ടുകൊണ്ടിരുന്ന മറ്റ് ചില ബിജെപി നേതാക്കളുടെ അവസ്ഥ അതിലും കഷ്ടമാണ്. ഒന്നും കിട്ടിയില്ലെന്ന് നാട്ടുകാര്‍ വിളിച്ചു പറയുമ്പോഴും, 'കേന്ദ്രത്തിന് തെറ്റുപറ്റില്ല' എന്ന് ആണയിടുകയാണ് ഇവര്‍. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും അത് തുടച്ചിട്ടു വേണം കേന്ദ്രത്തെ ന്യായീകരിക്കാന്‍; ഇല്ലെങ്കില്‍ കേള്‍ക്കുന്നവര്‍ വിശ്വസിക്കില്ലല്ലോ! 'ഭാരതം വികസിക്കണമെങ്കില്‍ കേരളം ഇങ്ങനെ ഇരുന്നാലേ പറ്റൂ' എന്ന് പുതിയൊരു സിദ്ധാന്തം ഇവര്‍ ഉടനെ ഇറക്കുമെന്നാണ് അണിയറ സംസാരം. കുറച്ചു നാളുകള്‍ക്കു മുന്‍പാണ് 'വികസിത ഭാരതം' പടുത്തുയര്‍ത്താന്‍ പ്രധാനമന്ത്രി തലസ്ഥാന നഗരിയില്‍ എത്തിയത്. അന്ന് റോഡുകളെല്ലാം ബ്ലോക്കാക്കി വികസനം വരുമെന്ന് കരുതി കാത്തുനിന്ന തിരുവനന്തപുരത്തുകാര്‍ക്ക് ഇപ്പോള്‍ കിട്ടിയത് വലിയൊരു 'എട്ടിന്റെ പണി'യാണ്. വികസിത ഭാരതം പോയിട്ട്, ഇനി ഇന്ത്യയുടെ മാപ്പില്‍ കേരളം എന്ന് പേന കൊണ്ട് എഴുതി ചേര്‍ക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. വോട്ട് ചോദിക്കുമ്പോള്‍ മാത്രം കാണുന്ന ഭൂപടം ബജറ്റ് വന്നപ്പോള്‍ എവിടെ പോയോ ആവോ....  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10