Logo
Sat, Jun 13, 2026 • 01:29 AM
LIVE TV
Watch

No business videos available

No Middle East videos available

മരംമുറിയും മാങ്കോ ഫോണും കഴിഞ്ഞു; ഇനി രാഷ്ട്രീയ ജാതകം എഴുത്ത്; ഷാഫി പോയാൽ പിണറായി ജയിക്കുമെന്ന് ആന്റോ കണിയാന്റെ രാഷ്ട്രീയ പ്രവചനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 13, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മരംമുറിയും മാങ്കോ ഫോണും കഴിഞ്ഞു; ഇനി രാഷ്ട്രീയ ജാതകം എഴുത്ത്; ഷാഫി പോയാൽ പിണറായി ജയിക്കുമെന്ന് ആന്റോ കണിയാന്റെ രാഷ്ട്രീയ പ്രവചനം
കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരും കണിയാന്മാരും ഒക്കെ പെട്ടി മടക്കി കാശിക്കു പോകാന്‍ റെഡിയായിക്കോളൂ. കാരണം, അന്താരാഷ്ട്ര മരംമുറി വിദഗ്ധനും 'മാങ്കോ' ഫോണ്‍ കുലപതിയുമായ നമ്മുടെ സിപിഎമ്മിന്റെ വല്ല്യേട്ടന്‍ ചാനല്‍ മുതലാളി ആന്റോ അഗസ്റ്റിന്‍ പുതിയൊരു ബോംബ് പൊട്ടിച്ചിരിക്കുകയാണ്! ഷാഫി പറമ്പില്‍ എന്ന 'അപകടകാരി' 60 മണ്ഡലങ്ങളില്‍ പ്രചാരണത്തിന് പോയത്രേ. അവിടെയൊക്കെ മുസ്ലിം പോളറൈസേഷന്‍ നടക്കുമെന്നും, ഉടനെ തന്നെ തിരിച്ചടിയായി ഹിന്ദു ധ്രുവീകരണം സംഭവിക്കുമെന്നും, ആ വോട്ടുകളെല്ലാം നേരെ പോയി എല്‍ഡിഎഫിന്റെ പെട്ടിയില്‍ വീഴുമെന്നുമാണ് മുതലാളിയുടെ കണ്ടുപിടുത്തം. അതും പോരാഞ്ഞ് പിണറായി 3.0 സര്‍ക്കാര്‍ വരുന്നത് അദ്ദേഹം ഇതാ വല്ല്യേട്ടന്‍ ചാനലിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഷാഫി പറമ്പില്‍ എവിടെയെങ്കിലും പോയി വോട്ട് ചോദിച്ചാല്‍ പിണറായിക്ക് സീറ്റ് കൂടുമെന്ന് പറയാന്‍ ഈ ആന്റോ മുതലാളിക്കല്ലാതെ വേറെ ആര്‍ക്കാണ് സാധിക്കുക? ഷാഫിയുടെ സെക്കുലര്‍ മൈന്‍ഡ് എന്താണെന്ന് ഇവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് പോലുമറിയാം. പക്ഷേ, മരം മുറിച്ചു ശീലിച്ചവര്‍ക്ക് പിന്നെ എല്ലാം 'വെട്ടിനിരത്തല്‍' ആണല്ലോ! യുഡിഎഫ് 100 സീറ്റ് കിട്ടുമെന്ന് പറയുന്നത് പണം പിരിക്കാനാണെന്ന് ഇദ്ദേഹം തട്ടിവിട്ടിരുന്നു. പണത്തിന്റെ കാര്യം വന്നപ്പോള്‍ മുതലാളിക്ക് പെട്ടെന്ന് കത്തി. കാരണം, ആ മാങ്കോ ഫോണ്‍ തട്ടിപ്പും, മഞ്ഞളാംകുഴി അലിയുടെ കുടുംബത്തിന് കൊടുത്ത 'സംഭാവനകളും' ഒക്കെ ഇന്നും ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടതാണല്ലോ. ഏറ്റവും ഒടുവില്‍ മെസിയെ കേരളത്തില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് നമ്മുടെ ജിഡിസിഎയെയും പാവം കായിക മന്ത്രിയെയും വരെ പറ്റിച്ച 'ട്രാക്ക് റെക്കോര്‍ഡ്' ഉള്ള ആളാണ് ഈ പറയുന്നത്. മെസി വന്നില്ലെങ്കിലും വേണ്ടില്ല, വല്ല്യേട്ടന്‍ ചാനല്‍ മുതലാളിയുടെ ഈ പ്രവചനങ്ങള്‍ കേട്ട് അന്തം വിട്ടിരിക്കുകയാണ് കേരളം. മെയ് 4 വരെ ഇനിയും ഇതുപോലുള്ള പല 'മുത്തുമാലകളും' ആ വായയില്‍ നിന്ന് വീഴും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനാണ് വെറുതെ കാശ് കളഞ്ഞു തിരഞ്ഞെടുപ്പ് നടത്തുന്നത്? ആന്റോ മുതലാളിയോട് ചോദിച്ചാല്‍ പോരേ റിസള്‍ട്ട്? എന്തായാലും മരംമുറി കഴിഞ്ഞു ഇനിയിപ്പോ കേരളത്തിന്റെ രാഷ്ട്രീയ ജാതകം തിരുത്തിക്കുറിക്കാനുള്ള പുറപ്പാടിലാണ് ഈ 'മാധ്യമ സിംഹം'.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10