Logo
Sun, Jun 14, 2026 • 12:23 PM
LIVE TV
Watch

No business videos available

No Middle East videos available

കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വീണ്ടും നശിപ്പിച്ചു; ബോധപൂർവം പ്രകോപനമുണ്ടാക്കാന്‍ സിപിഎം ശ്രമമെന്ന് യുഡിഎഫ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 13, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വീണ്ടും നശിപ്പിച്ചു; ബോധപൂർവം പ്രകോപനമുണ്ടാക്കാന്‍ സിപിഎം ശ്രമമെന്ന് യുഡിഎഫ്
  കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ. എളയാവൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. എളയാവൂർ കോളനി പരിസരത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം കെ. സുധാകരൻ പ്രദേശത്ത് പ്രചാരണത്തിന്‍റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കാൻ എത്തിയിരുന്നു. ഇതിനുശേഷമാണ് കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകൾ ഉൾപ്പെടെ നശിപ്പിച്ചത്. പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാൻ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി യുഡിഎഫ് നേതൃത്വം ആരോപിച്ചു. മുമ്പും വിവിധ ഇടങ്ങളില്‍ കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. പരാജയ ഭീതി കൊണ്ടാണ് എതിരാളികളുടെ നടപടിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നും യുഡിഎഫ് ആരോപിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10