Logo
Sat, Jun 13, 2026 • 05:20 PM
LIVE TV
Watch

No business videos available

No Middle East videos available

എല്ലാ മേഖലയിലും സ്വന്തക്കാരെ തിരുകിക്കയറ്റുന്നു, കടക്കെണിയിലും ധൂർത്ത് തുടരുന്നു; സർക്കാരിനെതിരെ കെ സുധാകരന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

എല്ലാ മേഖലയിലും സ്വന്തക്കാരെ തിരുകിക്കയറ്റുന്നു, കടക്കെണിയിലും ധൂർത്ത് തുടരുന്നു;  സർക്കാരിനെതിരെ കെ സുധാകരന്‍ എംപി
കണ്ണൂർ: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആയിട്ടും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. എല്ലാ മേഖലയിലും സ്വന്തക്കാരെ തിരുകിക്കയറ്റുകയാണെന്നും കെപിസിസി പ്രസിഡന്‍റ്. കേരള ഗവണ്‍മെന്‍റ് നഴ്സസ് യൂണിയൻ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ ഉണ്ടായിരുന്ന കടബാധ്യത ഇപ്പോൾ പിണറായി വിജയൻ ഭരണത്തിൽ ഇരട്ടിയായി മാറി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണ്. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിന്‍റെ സ്ഥിതി അതീവ ദയനീയം. സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ല. എല്ലാ മേഖലയിലും സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. കെജിഎൻയു സംസ്ഥാന പ്രസിഡന്‍റ് സന്തോഷ് കെ.എസ് അധ്യക്ഷനായ ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് ജോസ് ജോർജ്, കെ പ്രമോദ്, കെ.പി സാജു, മുഹമ്മദ് ഫൈസൽ, ഷീബ ഇ.ജി തുടങ്ങിയവർ സംസാരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10