Logo
Sat, Jun 13, 2026 • 12:56 AM
LIVE TV
Watch

No business videos available

No Middle East videos available

ഐ.പി.എല്ലില്‍ വമ്പന്‍ കൈമാറ്റം; ആര്‍.സി.ബി ഇനി ബിര്‍ളയുടെ കൈകളില്‍; ആര്യമന്‍ ബിര്‍ള പുതിയ ചെയര്‍മാന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 25, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഐ.പി.എല്ലില്‍ വമ്പന്‍ കൈമാറ്റം; ആര്‍.സി.ബി ഇനി ബിര്‍ളയുടെ കൈകളില്‍; ആര്യമന്‍ ബിര്‍ള പുതിയ ചെയര്‍മാന്‍
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) പ്രമുഖ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍.സി.ബി) ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കി. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ 1.78 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 16,000 കോടിയിലധികം രൂപ) ഈ വമ്പന്‍ കൈമാറ്റം നടന്നത്. യുകെ ആസ്ഥാനമായ ഡിയാജിയോ പിഎല്‍സിയുടെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡില്‍ (യു.എസ്.എല്‍) നിന്നാണ് ടീമിന്റെ 100 ശതമാനം ഓഹരികളും ബിര്‍ള ഗ്രൂപ്പ് വാങ്ങിയത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ഡേവിഡ് ബ്ലിറ്റ്സറുടെ ബോള്‍ട്ട് വെഞ്ചേഴ്സ്, യുഎസ് ആസ്ഥാനമായുള്ള ബ്ലാക്ക്സ്റ്റോണ്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് എന്നിവരും ഈ കണ്‍സോര്‍ഷ്യത്തില്‍ പങ്കാളികളാണ്. ഈ ഏറ്റെടുക്കലിലൂടെ ആര്‍.സി.ബിയുടെ പുരുഷ ടീമും വനിതാ ടീമും (ഡബ്ല്യു.പി.എല്‍) ഇനി പുതിയ മാനേജ്മെന്റിന് കീഴിലാകും. ആര്യമന്‍ ബിര്‍ള ഫ്രാഞ്ചൈസി ചെയര്‍മാനാകും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകന്‍ ആര്യമന്‍ ബിര്‍ളയായിരിക്കും ആര്‍.സി.ബിയുടെ പുതിയ ചെയര്‍മാന്‍. നിലവില്‍ ആദിത്യ ബിര്‍ള മാനേജ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഡയറക്ടറായ 28-കാരനായ ആര്യമന്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയാണ്. 'സ്‌പോര്‍ട്‌സ്, മീഡിയ, കണ്‍സ്യൂമര്‍ ബിസിനസ് എന്നീ മേഖലകളിലെ അറിവുകള്‍ ഒത്തുചേരുന്ന ഈ പങ്കാളിത്തത്തിലൂടെ ആര്‍.സി.ബിയുടെ അടുത്ത ഘട്ടത്തിലുള്ള വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത് അഭിമാനകരമായ കാര്യമാണ്,' എന്ന് അദ്ദേഹം പ്രതികരിച്ചു മധ്യപ്രദേശിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരമാണ് ആര്യമന്‍ ബിര്‍ള. നിലവിലെ ആര്‍.സി.ബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ട്. മധ്യപ്രദേശിനായി ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം ബംഗാളിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരു സെഞ്ച്വറിയടക്കം 414 റണ്‍സ് നേടിയിട്ടുണ്ട്. 2018-ലെ ഐ.പി.എല്‍ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ആര്യമനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് മാനസികാരോഗ്യം മുന്‍നിര്‍ത്തി ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമാണ് ഞാന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്,' എന്ന് അന്ന് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. പിന്നീട് ക്രിക്കറ്റിലേക്ക് മടങ്ങിവരാതിരുന്ന അദ്ദേഹം ഇപ്പോള്‍ ബിസിനസ് രംഗത്ത് സജീവമാണ്. രാജസ്ഥാനും പുതിയ ഉടമകള്‍ അതേസമയം രാജസ്ഥാന്‍ റോയല്‍സിനും ഇനി പുതിയ ഉടമകള്‍. യുഎസ് വ്യവസായി കല്‍ സൊമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 1.63 ബില്യന്‍ ഡോളറിന് (ഇന്ത്യന്‍ രൂപയില്‍ 15,300 കോടി) രാജസ്ഥാനെ വാങ്ങിയതായാണു റിപ്പോര്‍ട്ടുകള്‍. വാള്‍മാര്‍ട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നീക്കമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2026 ഐപിഎലിനു ശേഷമാകും പുതിയ ഉടമകള്‍ ടീമിനെ ഏറ്റെടുക്കുക.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10