Logo
Fri, Jun 12, 2026 • 11:36 PM
LIVE TV
Watch

No business videos available

No Middle East videos available

പുത്തന്‍ നായകര്‍, പുതിയ പോരാട്ടങ്ങള്‍; ക്രിക്കറ്റ് ലോകം ഇനി ഐപിഎല്‍ ആവേശത്തില്‍! പത്തൊമ്പതാം പതിപ്പിന് ഇന്ന് തുടക്കം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 28, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പുത്തന്‍ നായകര്‍, പുതിയ പോരാട്ടങ്ങള്‍; ക്രിക്കറ്റ് ലോകം ഇനി ഐപിഎല്‍ ആവേശത്തില്‍! പത്തൊമ്പതാം പതിപ്പിന് ഇന്ന് തുടക്കം
ബെംഗളൂരു: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 19-ാം പതിപ്പിന് ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ടാറ്റ ഗ്രൂപ്പ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത ഈ സീസണില്‍ 10 ടീമുകളായി 12 വേദികളിലായി ആകെ 84 പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. പതിവ് ബോളിവുഡ് താരനിരയും ആഡംബര പൂര്‍ണ്ണമായ ലേസര്‍ ഷോകളും ഒഴിവാക്കി തികച്ചും വികാരാധീനമായ ഒരു തുടക്കമാണ് ഇത്തവണ ബിസിസിഐ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ തിരക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട 11 ആരാധകരോടുള്ള ആദരസൂചകമായാണ് ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയത്. എന്നാല്‍ മെയ് 31-ന് നടക്കുന്ന ഫൈനലിനോടനുബന്ധിച്ച് വിപുലമായ സമാപന ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കും ഇതെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ധോണിയുടെ പിന്‍ഗാമിയായി ചെന്നൈ ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തിനായും ആരാധകര്‍ കാത്തിരിക്കുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രധാന ചവിട്ടുപടിയാകും ഈ സീസണ്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ തുടങ്ങിയ ഇന്ത്യന്‍ കരുത്തരും ജോസ് ബട്ട്ലര്‍, ട്രാവിസ് ഹെഡ് തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നതോടെ പോരാട്ടം കടുക്കും. കന്നി കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ രജത് പാട്ടിദാര്‍ നയിക്കുന്ന ആര്‍സിബിക്ക് വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ്മ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര കരുത്തേകുന്നു. എന്നാല്‍ പേസ് ബൗളിംഗില്‍ ജോഷ് ഹേസല്‍വുഡിന്റെ കായികക്ഷമതയും യഷ് ദയാലിന്റെ അഭാവവും ടീമിന് വെല്ലുവിളിയാണ്. ഭുവനേശ്വര്‍ കുമാര്‍, റസിഖ് ദാര്‍ എന്നിവരിലാകും ബൗളിംഗിന്റെ ഭാരം. മറുഭാഗത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടിയായിരിക്കുന്നത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പരിക്കാണ്. കമ്മിന്‍സിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനാണ് ടീമിനെ നയിക്കുന്നത്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ ഹൈദരാബാദിന്റെ ബാറ്റിംഗ് കരുത്താണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10