Logo
Fri, Jun 12, 2026 • 11:38 PM
LIVE TV
Watch

No business videos available

No Middle East videos available

ഐപിഎല്‍ 19-ാം പതിപ്പിന് നാളെ തുടക്കം; ഉദ്ഘാടന ചടങ്ങുകളില്ല, ചിന്നസ്വാമിയില്‍ പ്രിയപ്പെട്ടവര്‍ക്കായി 11 സീറ്റുകള്‍ ഒഴിച്ചിടും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 27, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഐപിഎല്‍ 19-ാം പതിപ്പിന് നാളെ തുടക്കം; ഉദ്ഘാടന ചടങ്ങുകളില്ല, ചിന്നസ്വാമിയില്‍ പ്രിയപ്പെട്ടവര്‍ക്കായി 11 സീറ്റുകള്‍ ഒഴിച്ചിടും
ബെംഗളൂരു: ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 19-ാം പതിപ്പിന് നാളെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. എന്നാല്‍ പതിവ് ആഘോഷങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും വിട നല്‍കി, തികച്ചും വികാരാധീനമായ ഒരു തുടക്കമാണ് ഈ സീസണിന് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട 11 ആരാധകര്‍ക്ക് ആദരമര്‍പ്പിച്ച് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകള്‍ ബിസിസിഐ പൂര്‍ണ്ണമായും റദ്ദാക്കി. ബോളിവുഡ് പ്രകടനങ്ങളോ വെടിക്കെട്ടോ സംഗീത പരിപാടികളോ ശനിയാഴ്ച ഉണ്ടാകില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക സ്ഥിരീകരിച്ചു. ദുരന്തത്തില്‍ മരിച്ച 11 ആരാധകര്‍ക്കായി ചിന്നസ്വാമി സ്റ്റേഡിയത്തിലെ 11 സീറ്റുകള്‍ ഈ സീസണിലുടനീളം ഒഴിച്ചിടും. കൂടാതെ, സ്റ്റേഡിയത്തിന്റെ ഉള്‍ഭാഗത്ത് ഇവര്‍ക്കായി ഒരു സ്മാരക ഫലകവും ബിസിസിഐ സ്ഥാപിക്കും. 2025 ജൂണ്‍ 4-ന് ആര്‍സിബിയുടെ കിരീടവിജയം ആഘോഷിക്കുന്നതിനിടെയുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ചിന്നസ്വാമിയില്‍ മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ശേഷമാണ് ഇവിടെ വീണ്ടും മത്സരം നടക്കുന്നത്. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന രജത് പാട്ടിദാറിന്റെ ആര്‍സിബിക്ക് ബൗളിംഗ് നിരയിലെ താരങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണ്. പരിക്കില്‍ നിന്ന് മോചിതനായി വരുന്ന ജോഷ് ഹേസല്‍വുഡ് ആദ്യ മത്സരത്തില്‍ കളിക്കാനിടയില്ല. ശ്രീലങ്കന്‍ താരം നുവാന്‍ തുഷാരയ്ക്ക് എന്‍ഒസി ലഭിക്കാത്തതും യഷ് ദയാലിന്റെ വ്യക്തിപരമായ അസൗകര്യങ്ങളും ആര്‍സിബിക്ക് തിരിച്ചടിയാണ്. ഭുവനേശ്വര്‍ കുമാര്‍, റസിഖ് ദാര്‍ എന്നിവരിലാകും ടീമിന്റെ പേസ് പ്രതീക്ഷകള്‍. ബാറ്റിംഗില്‍ വിരാട് കോഹ്ലി - ഫില്‍ സാള്‍ട്ട് സഖ്യം തന്നെയാകും ആര്‍സിബിയുടെ കരുത്ത്. മറുഭാഗത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ സേവനം ആദ്യ ആഴ്ചകളില്‍ ലഭിക്കില്ല. പരിക്കേറ്റ കമ്മിന്‍സിന് പകരം ഇഷാന്‍ കിഷനാണ് ടീമിനെ നയിക്കുന്നത്. അഭിഷേക് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് ഹൈദരാബാദ് എത്തുന്നത്. രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയ ബിസിസിഐ, മെയ് 31-ന് നടക്കുന്ന ഫൈനലില്‍ ഗംഭീരമായ സമാപന ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10