Logo
Sun, Jun 14, 2026 • 02:09 AM
LIVE TV
Watch

No business videos available

No Middle East videos available

ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ ഇടപെടാനാകൂ; താരസംഘടന അമ്മ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 19, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ ഇടപെടാനാകൂ; താരസംഘടന അമ്മ
  എറണാകുളം: ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ ഇടപെടാനാകൂവെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. ആർക്കെതിരെയാണ് ആരോപണം, ആരാണ് പരാതിക്കാർ എന്നറിയണമെന്നും എന്തെങ്കിലും കേട്ടിട്ട് നടപടിയെടുക്കാനാകില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിശദമായി പഠിച്ച ശേഷമേ ഇടപെടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ ഏതാനും വരി മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അത് പഠിച്ചശേഷം മാത്രമേ പ്രതികരിക്കാന്‍ സാധിക്കൂവെന്ന് 'അമ്മ' സെക്രട്ടറി ബാബുരാജ് പറഞ്ഞു. അതേസമയം, നാലര വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇന്നാണ് ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10