Logo
Sat, Jun 13, 2026 • 12:48 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇത്തവണയുമുണ്ടാകും; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: മാര്‍ക്കസ് മെര്‍ഗുലാവോ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 03, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇത്തവണയുമുണ്ടാകും; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: മാര്‍ക്കസ് മെര്‍ഗുലാവോ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടത്തിപ്പുകാരായ ഫുട്ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എല്‍), അഖിലേന്ത്യ ഫുട്ബാേള്‍ ഫെഡറേഷനും തമ്മിലുള്ള കരാര്‍ പുതുക്കാത്ത സാഹചര്യത്തില്‍ ഇത്തവണ ഐഎസ്എല്‍ നടക്കാനുള്ള സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പ്രശസ്ത കായിക നിരീക്ഷകനും എഴുത്തുകാരനുമായ മാര്‍ക്കസ് മെര്‍ഗുലാവോ. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ കൊച്ചി റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ കായിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം. വരുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച വിധി വരും. അതിനു മുന്നോടിയായി ഏഴാം തീയതി എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ഐഎസ്എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തനം വലിയ വളര്‍ച്ച കൈവരിച്ച ഇക്കാലത്ത് എല്ലാവരും മാധ്യമ പ്രവര്‍ത്തകരാണ്. തെറ്റായ വാര്‍ത്തകളുടെ പ്രചരണം കൂടിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്ന ഇവാന്‍ വുകമാനോവിച്ച് വരുന്നു എന്ന് വലിയ പ്രചാരണമുണ്ടായി. എന്നാല്‍, ഇന്ത്യന്‍ ഫുട്‌ബോളിനെ കൃത്യമായി മനസ്സിലാക്കുന്നവര്‍ക്കും പിന്തുടരുന്നവര്‍ക്കും അത് തെറ്റായ വാര്‍ത്തയാണെന്നു മനസ്സിലാകും. അതിനാല്‍ ഏത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഫാക്ട് ചെക്ക് അനിവാര്യമാണ്. ഡിജിറ്റല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെ പ്രിന്റ് മീഡിയയുടെ പ്രാധാന്യം കുറഞ്ഞു പോയെന്നു പറയുന്നതില്‍ അടിസ്ഥാനമില്ല. വെല്ലുവിളികള്‍ അതിജീവിച്ച് തന്നെയാണ് പ്രിന്റ് മീഡിയ നിലനില്‍ക്കുന്നത്. എത്രയെല്ലാം വാര്‍ത്തകള്‍ അറിഞ്ഞാലും അതുറപ്പിക്കുന്നതിന് ഇന്നും വര്‍ത്തമാനപ്പത്രങ്ങളെ ആശ്രയിക്കുന്നവര്‍ ധാരളമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരിയര്‍ വളരാനും സ്‌പോര്‍ട്‌സ് വളര്‍ത്താനും ലോക്കല്‍ സ്‌പോര്‍ട്‌സ് ആഴത്തില്‍ കവര്‍ ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. യൂറോപ്യന്‍ ഫുട്‌ബോളിന്റെ മാസ്മരികതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ വലിയ അളവില്‍ കൊടുക്കുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെഗറ്റീവ് വശം മാത്രം കൊടുത്താല്‍ എങ്ങനെ നമ്മുടെ സ്‌പോര്‍ട്‌സ് വളരുമെന്ന് അദ്ദേഹം ചോദിച്ചു. കെ.എസ്.ജെ.എ സംഘടിപ്പിച്ച ശില്പശാലയില്‍ കേരളത്തില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കായിക മാധ്യമ പ്രവര്‍ത്തകരും, വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും പങ്കെടുത്തു. ചടങ്ങില്‍ കെ.എസ്.ജെ.എ സെക്രട്ടറി സി.കെ രാജേഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരി ആന്റണി ജോണ്‍ ശില്പശാല നയിച്ച മാര്‍ക്കസിനെ പരിചയപ്പെടുത്തി. ജോ.സെക്രട്ടറി സിറാജ് കാസിം അവതാരകനായി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10