Logo
Sat, Jun 13, 2026 • 07:12 PM
LIVE TV
Watch

No business videos available

No Middle East videos available

കനത്ത മഴ: വയനാട് ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു; മണ്ണിടിച്ചില്‍, ജാഗ്രതാ നിര്‍ദ്ദേശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 29, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കനത്ത മഴ: വയനാട് ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു; മണ്ണിടിച്ചില്‍, ജാഗ്രതാ നിര്‍ദ്ദേശം
  വയനാട്: കനത്ത മഴയെ തുടര്‍ന്ന്  വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല , മുണ്ടക്കൈ യുപി സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഈ സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിയിരുന്നു. സംസ്ഥാനത്തെ മറ്റെവിടെയും ഇതുവരെ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. മേപ്പാടി, മുണ്ടക്കൈ മേഖലയിൽ രാത്രി ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി. പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്. അതേസമയം, വയനാട് ബാണാസുര സാഗർ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ്. ജലനിരപ്പ് 772.50 മീറ്റർ ആയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 773.50 മീറ്ററായില്‍ ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്‍റെ സമീപപ്രദേശങ്ങളിൽ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നതിനും വിലക്കേർപ്പെടുത്തി. ഇന്ന് തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്.  സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഇന്നും മണിക്കൂറിൽ നാല്‍പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും കെഎസ്ഇബിക്കുണ്ടായത് കോടികളുടെ നഷ്ടമാണ്. പലയിടത്തും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല.    
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10