Logo
Fri, Jun 12, 2026 • 10:13 PM
LIVE TV
Watch

No business videos available

No Middle East videos available

ഹാപ്പിലാന്‍ഡ് അപകടം: സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളിലും പരിശോധന, ചെയര്‍മാന്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്, കര്‍ശന നടപടിയുമായി പോലീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 29, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

ഹാപ്പിലാന്‍ഡ് അപകടം: സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളിലും പരിശോധന, ചെയര്‍മാന്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്, കര്‍ശന നടപടിയുമായി പോലീസ്

തിരുവനന്തപുരം: വെമ്പായത്തെ 'ഹാപ്പിലാന്‍ഡ്' അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ ശക്തമായ നടപടിയുമായി പോലീസ്. പാര്‍ക്ക് ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. പാര്‍ക്ക് ചെയര്‍മാന്‍, സൂപ്പര്‍വൈസര്‍, സ്വിങ് ചെയര്‍ പ്രവര്‍ത്തിപ്പിച്ച ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്കെതിരെയാണ് വെഞ്ഞാറമൂട് പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്. റൈഡിന്റെ വെല്‍ഡിങ് വേര്‍പെട്ടതാണ് പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ മുപ്പതോളം പേര്‍ ജയന്റ് വീലില്‍ ഉണ്ടായിരുന്നു.

അതേസമയം ഹാപ്പിലാന്‍ഡിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും അടിയന്തര പരിശോധന നടത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റത്.വലിയൊരു ദുരന്തമാണ് നേരിയ വ്യത്യാസത്തില്‍ ഒഴിവായത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്.വേനലവധി കാലമായതിനാല്‍ കുട്ടികളടക്കം നിരവധി പേരാണ് അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ഹാപ്പിലാന്‍ഡിലുണ്ടായ അപകടം പാര്‍ക്കുകളിലെ സുരക്ഷാ ഫിറ്റ്‌നസിനെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങളാണ് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി കടുത്ത നടപടികളിലേക്ക് അധികൃതര്‍ കടക്കുമെന്നാണ് സൂചന.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10