Logo
Fri, Jun 12, 2026 • 10:10 PM
LIVE TV
Watch

No business videos available

No Middle East videos available

ഹാപ്പി ലാൻഡിൽ റൈഡിന്റെ വെൽഡിങ്ങ് പൊട്ടി വീണു; നാഗർകോവിൽ സ്വദേശികളായ സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 28, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ഹാപ്പി ലാൻഡിൽ റൈഡിന്റെ വെൽഡിങ്ങ് പൊട്ടി വീണു; നാഗർകോവിൽ സ്വദേശികളായ സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. റൈഡിന്റെ വെൽഡിങ്ങ് ഭാഗം വേർപെട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ തമിഴ്‌നാട് നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം വെഞ്ഞാറമൂട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 'ചലഞ്ചർ' എന്ന് പേരുള്ള റൈഡാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ റൈഡിലും പരിസരത്തുമായി നൂറ്റമ്പതോളം പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ഒരാളുടെ കാലിനാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പാർക്കിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റൈഡുകൾ പ്രവർത്തിപ്പിക്കുന്നതെന്ന് അപകടത്തിന് പിന്നാലെ വ്യാപക ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10