Logo
Sat, Jun 13, 2026 • 11:02 PM
LIVE TV
Watch

No business videos available

No Middle East videos available

റാങ്ക് ഹോൾഡേഴ്സിനോട്‌ സർക്കാർ കാട്ടുന്നത് ക്രൂരത ; സമരവേദി സന്ദർശിച്ച് ഉമ്മന്‍ ചാണ്ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 15, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

റാങ്ക് ഹോൾഡേഴ്സിനോട്‌ സർക്കാർ കാട്ടുന്നത് ക്രൂരത ; സമരവേദി സന്ദർശിച്ച് ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ഉദ്യോഗാർത്ഥികളുടെ പരാതിയും പ്രശ്നങ്ങളും മുഴുവനായി കേട്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാരിന്‍റെ യുവജനവഞ്ചനക്കെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന എം.എല്‍.എമാരായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയും കെ.എസ് ശബരീനാഥനെയും അദ്ദേഹം സന്ദർശിച്ചു. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനോട്‌ ഇടതുസർക്കാർ കാണിക്കുന്നത് ക്രൂരതയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗാർഥികളോട് ചർച്ചയ്ക്ക് പോലും തയാറാകാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് ഐക്യദാർഢ്യവുമായി പോരാടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എല്ലാ പിന്തുണയും നേരുന്നതായും അദ്ദേഹം അറിയിച്ചു. എം.എല്‍.എമാരായ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.     അതേസമയം പിണറായി സർക്കാരിനെതിരായ ഉദ്യോഗാർത്ഥികളുടെ സമരം ശക്തമാവുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികള്‍ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തി. സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും അരങ്ങേറി. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടെ ഇന്ന് ചേർന്ന് മന്ത്രിസഭായോഗം 221 പേരെ കൂടി സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10