വിദ്യാഭ്യാസ മികവിന്‍റെ പട്ടികയില്‍ കേരളം ഒന്നാമതെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍; പഞ്ചാബ് എന്ന് തിരുത്തണമെന്ന് ശബരീനാഥന്‍
Jaihind TV News Report
Jaihind TV Web Desk
June 08, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ഇന്ത്യയിലെ സ്‌കൂളുകളുടെ റാങ്കിംഗില്‍ കേരളം ഒന്നാമതെന്ന് പോസ്റ്റിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ തിരുത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥന്‍. കേരളം തമിഴ്‌നാടിനും പിന്നില്‍ നാലാമതാണെന്ന വസ്തുത ശബരീനാഥന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് സൂചികയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ശബരീനാഥന്‍ വിദ്യാഭ്യാസമന്ത്രിയുടെ അവകാശവാദത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയത്. 'സ്‌കൂള്‍ വിദ്യാഭ്യാസം മികവിന്‍റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്' എന്ന തലക്കെട്ടോടെയായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗ്രേഡിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത് പഞ്ചാബാണ്. നാലാം സ്ഥാനത്തുള്ള കേരളത്തിന്‍റെ നേട്ടം അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ വസ്തുതകള്‍ മറച്ചുവെച്ച് കേരളം ഒന്നാമതെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പറ്റിക്കുന്നത് എന്ത് മാതൃകയാണെന്നും മന്ത്രി ഇത് തിരുത്തുമെന്നാണ് വിശ്വാസമെന്നും ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:
ഇന്ത്യയിലെ സ്കൂളുകളുടെ റാങ്കിങ്ങിൽ(Performance Grading Index) കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ?? ------------ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം മുന്നിലാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ ഭേദമന്യേ വർഷങ്ങളായി പൊതു വിദ്യാഭ്യാസത്തിൽ നടത്തിയിട്ടുള്ള ക്രിയാത്മകമായ ഇടപെടലുകൾ കാരണമാണ് വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിൽ നിൽക്കുന്നത്. ഞാൻ ഇപ്പോൾ ഈ പോസ്റ്റ് എഴുതുന്നതിന് ആധാരം ബഹു : വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒരു പോസ്റ്റാണ്. "സ്കൂൾ വിദ്യാഭ്യാസം മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്" എന്നാണ് തലക്കെട്ട്. https://m.facebook.com/story.php?story_fbid=327715425401431&id=100044889289138 മുൻ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പോയപ്പോഴും ഇതേ വാർത്ത തന്നെ കാണുന്നു. https://www.facebook.com/1662969587255546/posts/2918681381684354/ എന്നാൽ, ഇംഗ്ലീഷ് പത്രങ്ങളുടെ തലക്കെട്ടുകളിൽ പഞ്ചാബിന്റെ പേരാണല്ലോ കണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് സൂചികയിൽ (PGI ) 70 മാനദണ്ഡങ്ങളാണ് വിലയിരുത്തുന്നത്. Learning outcomes and quality, access, infrastructure and facilities, equity and governance processes എന്നിങ്ങനെ പല വിഷയങ്ങളിലും ബൃഹത്തായ പഠനം നടത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്.ഈ വർഷത്തെ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണ്, ടോട്ടൽ സ്കോർ 929. ആദ്യ അഞ്ച് റാങ്ക് ലഭിച്ച സംസ്‌ഥാനം/ UT പട്ടിക താഴെ 1) പഞ്ചാബ് (929) 2) ചണ്ഡിഗഡ് (912) 3) തമിഴ്നാട് (906) 4) കേരളം (901) 5) ആൻഡമാൻ നിക്കോബാർ (901) https://www.livemint.com/.../punjab-tamil-nadu-kerala-top... ഈ പട്ടികയിൽ മികച്ച ഗ്രേഡുള്ള പ്രദേശങ്ങളിൽ ഒന്നായി ഈ വർഷവും കേരളത്തിന് സ്ഥാനം നിലനിർത്താൻ കഴിഞ്ഞത് അഭിനന്ദനീയം തന്നെ. എന്നാൽ നാലാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു എന്ന് പറഞ്ഞു ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ethical അല്ല.എന്തു മാതൃകയാണ് ഇതിലൂടെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതത്? ബഹുമാനപ്പെട്ട മന്ത്രി ശരിയായ വസ്തുതകൾ ജനസമക്ഷം അവതരിപ്പിക്കും; പോസ്റ്റ് തിരുത്തും എന്ന് വിശ്വസിക്കുന്നു. ശബരിhttps://www.facebook.com/SabarinadhanKS/posts/1644018452456270
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10