വീണ്ടും ഇരുട്ടടി; പെട്രോളിനും ഡീസലിനും 90 പൈസ വീതം കൂട്ടി; തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നു
Jaihind TV News Report
Jaihind TV Web Desk
May 19, 2026
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും പെട്രോളിലും ഡീസലിലും വില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. രണ്ടിനും ലിറ്ററിന് 90 പൈസ വീതമാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ രാവിലെ മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വര്‍ദ്ധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
വില വര്‍ദ്ധനവോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 111 രൂപ 71 പൈസയായി ഉയര്‍ന്നു. തലസ്ഥാനത്ത് ഡീസല്‍ വില 100 രൂപയും കടന്നിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109 രൂപ 73 പൈസയായും ഡീസല്‍ ലിറ്ററിന് 98 രൂപ 63 പൈസയായും വര്‍ദ്ധിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10