Logo
Sun, Jun 14, 2026 • 06:09 AM
LIVE TV
Watch

No business videos available

No Middle East videos available

ഹൈദരലി തങ്ങള്‍ക്കൊപ്പമുള്ളത് ബഹ്‌റൈനിലെ ഒഐസിസി വനിതാ വിഭാഗം മുന്‍ പ്രസിഡന്‍റ് ; നിയമനടപടി സ്വീകരിക്കുമെന്ന് ഷീജ നടരാജ്


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 07, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഹൈദരലി തങ്ങള്‍ക്കൊപ്പമുള്ളത് ബഹ്‌റൈനിലെ ഒഐസിസി വനിതാ വിഭാഗം മുന്‍ പ്രസിഡന്‍റ് ;  നിയമനടപടി സ്വീകരിക്കുമെന്ന് ഷീജ നടരാജ്
മനാമ ( ബഹ്‌റൈന്‍ ) : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷെന്ന തരത്തില്‍ പ്രചരിക്കുന്നത് ബഹ്‌റൈനിലെ ഒഐസിസി വനിതാ വിഭാഗം മുന്‍ പ്രസിഡണ്ടിന്‍റേത്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് സ്വപ്നയുടേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. എന്നാല്‍, ബഹ്റൈനിലെ ഒഐസിസി അടക്കമുള്ള സാമൂഹ്യ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഷീജ നടരാജിന്‍റേതാണ് ചിത്രം. 2016 മാര്‍ച്ചില്‍ ബഹ്‌റൈനില്‍ ഹൈദരലി തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോയാണിത്. ഇതാണ് സിപിഎം സൈബര്‍ സഖാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. സ്വപ്ന സുരേഷ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷീജ നടരാജ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഷീജ നടരാജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
പ്രിയരേ... ഞാന്‍ ഷീജ നടരാജ്. ബഹ്‌റൈനില്‍ ആണുള്ളത്. ഇവിടെ ഒ ഐ സി സി യില്‍ ഉള്‍പ്പെടെ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നില്‍ക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. 2016 മാര്‍ച്ച് മാസത്തില്‍ ബഹ്‌റൈനില്‍ ബഹുമാനപ്പെട്ട തങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം സന്ദര്‍ശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊള്‍ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരില്‍ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.
https://m.facebook.com/story.php?story_fbid=10158836329830466&id=682895465
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10