Logo
Sat, Jun 13, 2026 • 11:52 PM
LIVE TV
Watch

No business videos available

No Middle East videos available

UDF| 'ആയിരം മോദിമാർ വന്നാലും ഭരണഘടനയെ മാറ്റി എഴുതുവാൻ അനുവദിക്കില്ല'- ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം നല്‍കി നേതാക്കള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 27, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

UDF|  'ആയിരം മോദിമാർ വന്നാലും ഭരണഘടനയെ മാറ്റി എഴുതുവാൻ അനുവദിക്കില്ല'- ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം നല്‍കി നേതാക്കള്‍
ആയിരം മോദിമാർ വന്നാലും ഭരണഘടനയെ മാറ്റി എഴുതുവാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കേരളത്തിലെ രാഷ്ട്രിയ മാറ്റത്തിനു വേണ്ടിയുള്ള ' നാന്ദിയാണ് നിലമ്പൂരിൽ കുറിച്ചതെന്നും കേരള ജനത ഈ സർക്കാരിനെ തിരസ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ ഉജ്വല വിജയം നേടിയ ആര്യാടൻ ഷൗക്കത്തിന് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം ' ഊതി വീർപ്പിച്ച വികസന നേട്ടവുമായി ഇടതുമുന്നണി നിലമ്പൂരിൽ പ്രചരണം നടത്തിയപ്പോൾ സാധാരണക്കാരൻ്റെ സങ്കടങ്ങൾ ഉയർത്തിയാണ് യുഡിഎഫ് പ്രചരണം നയിച്ചതെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. 'ഇടതു സർക്കാരിൻ്റെ കപട വികസന വാദത്തിന് ഉണ്ടായ വിള്ളലാണ് ദേശീയപാതയിൽ കണ്ടതെന്നദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ രാഷ്ട്രിയ മാറ്റത്തിനു വേണ്ടിയുള്ള ' നാന്ദിയാണ് നിലമ്പൂരിൽ കുറിച്ചതെന്നും  കേരള ജനത ഈ സർക്കാരിനെ തിരസ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനാധിപത്യ ശക്തികളുടെ വിജയമാണ് നിലമ്പൂരിൽ ഉണ്ടായതെന്ന്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. പിണറായി വിജയൻ ഇന്ന് ഒരു കെയർടേക്കർ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണന്നദ്ദേഹം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഭരണത്തോടുള്ള ജനങ്ങളുടെ അസഹിഷ്ണുതയും വെറുപ്പുമാണ് നിലമ്പൂരില്‍ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. നിലമ്പൂര്‍ ജനവിധി കേരള രാഷ്ട്രീയത്തിലെ ഭരണമാറ്റത്തിന്റെ കേളികൊട്ട് ഉയര്‍ത്തുന്നതാണ്. കേരളത്തിലെ ജനതയെ ഇത്രത്തോളം വഞ്ചിച്ചൊരു സര്‍ക്കാരുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിനുവേണ്ടി നിലമ്പൂർ ജനതയെഴുതിയ വിധിയെഴുതാണിതെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിൽ ഉജ്വല വിജയം നേടിയ ആര്യാടൻ ഷൗക്കത്തിന് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെൻട്രൽ സ്റ്റേഡിയത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. പാലോട് രവി അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10