Logo
Thu, Jun 18, 2026 • 04:04 PM
LIVE TV
Watch

No business videos available

No Middle East videos available

സി.പി.എമ്മിന്‍റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ഇന്ന് തുടക്കം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 05, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സി.പി.എമ്മിന്‍റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ഇന്ന് തുടക്കം
സി.പി.എമ്മിന്‍റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ഇന്ന് തുടക്കമാവും. നാല് ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മറ്റിയുമാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. സി.പി.എമ്മിന്‍റെ സിറ്റിങ്ങ് എം.പിമാരായ എ.സമ്പത്ത്, എം.ബി രാജേഷ്, പി.കെ ശ്രീമതി എന്നിവർ തുടരണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ആലത്തൂരിൽ പി.കെ ബിജുവിന് പകരം സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍റെ പേരും പരിഗണനയിലുണ്ട്. വടകരയിൽ പി.സതീദേവിയുടെയും വി.ശിവദാസന്‍റെയും പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. കാസർകോട് എം.പി പി.കരുണാകരൻ ഒഴവാകും. പകരം കേന്ദ്രക്കമ്മറ്റിയംഗങ്ങളെയോ മറ്റ് പുതുമുഖങ്ങളെയോ മത്സരിപ്പിക്കാനാണ് സി.പി.എമ്മിന്റെ ആലോചന.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10