Logo
Sat, Jun 13, 2026 • 04:51 AM
LIVE TV
Watch

No business videos available

No Middle East videos available

സി.പി.എം വിട്ട സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മരണം: ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 08, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സി.പി.എം വിട്ട സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മരണം: ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
തിരുവനന്തപുരം വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അപകട മരണത്തില്‍ സംശയവും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോള്‍ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച രാത്രി ഞാറവിള കരയടിവിള റോഡിലായിരുന്നു സംഭവം. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. മരണത്തെ തുടര്‍ന്ന് വിഴിഞ്ഞത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് സ്വതന്ത്രനായി മത്സരിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10