Logo
Sun, Jun 14, 2026 • 12:16 AM
LIVE TV
Watch

No business videos available

No Middle East videos available

BREAKING: കൊലപാതകത്തിൽ സി പി എം എൽ എയ്ക്ക് പങ്കെന്ന് ശരത്ത് ലാലിന്‍റെ പിതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 21, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

BREAKING: കൊലപാതകത്തിൽ സി പി എം എൽ എയ്ക്ക് പങ്കെന്ന്  ശരത്ത് ലാലിന്‍റെ പിതാവ്
കൊലപാതകത്തിൽ സി പി എം എൽ എ കുഞ്ഞിരാമന് പങ്കെന്ന് ശരത്ത് ലാലിന്‍റെ പിതാവ് സത്യനാരായണൻ. ആസുത്രണം അടക്കം നടന്നത് എംഎൽഎയുടെ അറിവോടെയെന്നും അദ്ദേഹം വ്യക്തമാക്കി.  പീതാംബരൻ പാർട്ടിയുടെ നിർദേശം അനുസരിച്ച് കുറ്റം ഏറ്റെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പീതാംബരന്‍റെ ഭാര്യയും മകളും നടത്തിയ വെളിപ്പെടുത്തലും സത്യനാരായണന്‍റെ വാദത്തെ അടിവരയിടുന്നതാണ്. കൊലപാതകത്തിന് മാസങ്ങൾക്ക് മുൻപെ ഗൂഢാലോചനയും ആ സുത്രണവും നടന്നുവെന്നും  സി പി എം അനുഭാവികളായളായ ശാസ്താ ഗംഗാധരൻ, വത്സൻ  എന്നിവര്‍ ഉൾപ്പടെയുള്ളവർ കൊലപാതകം നടക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.  കണ്ണൂരിലെ ക്രിമിനലുകളുമായി പീതാംബരന് അടുത്ത ബന്ധമാണ് ഉള്ളത്.  കൊലപാതകവുമായി ബന്ധപ്പെട്ട് ലോക്കൽ -ഏരിയാ തലത്തിൽ ഗൂഢാലോചന നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ടു വരാൻ സി ബി ഐ അന്വേഷണം വേണമെന്ന് ശരത്ത് ലാലിന്‍റെ പിതാവ് ആവശ്യപ്പെട്ടു.  പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10