Logo
Sat, Jun 13, 2026 • 08:01 PM
LIVE TV
Watch

No business videos available

No Middle East videos available

"കാവിൽ കളിക്കാൻ നിന്നാൽ തലശ്ശേരി സ്റ്റേഷനിൽ ആരും കാണില്ല"; മണോളിക്കാവിലെ സിപിഎം ഗുണ്ടായിസം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 20, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

"കാവിൽ കളിക്കാൻ  നിന്നാൽ  തലശ്ശേരി സ്റ്റേഷനിൽ ആരും കാണില്ല"; മണോളിക്കാവിലെ സിപിഎം ഗുണ്ടായിസം
കണ്ണൂർ:  തലശ്ശേരിയിൽ കാവിലെ ഉത്സവത്തിനിടെ പൊലീസുകാർക്ക് നേരെ സി പി എം പ്രവർത്തകരുടെ അക്രമം. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ എസ് ഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സി പി എം പ്രവർത്തകർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു .തലശ്ശേരി എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്ക്. സംഭവത്തിൽ 27 സിപി എം പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇന്ന് പുലർച്ചെ 12 മണിക്ക് ആണ് സംഭവം നടന്നത്. തലശ്ശേരി മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സി പി എം - ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയും സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെ സി പി എം പ്രവർത്തകർ അക്രമിക്കുകയുമായിരുന്നു. ഇരുപതോളം വരുന്ന സി പി എം പ്രവർത്തകർ എസ് ഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു. പോലീസ് ഇവിടെ ഡ്യൂട്ടിക്ക് വേണ്ടെന്നും കേരളം ഭരിക്കുന്നത് ഞങ്ങളാണെന്നും കാവില്‍ കയറി  കളിക്കാൻ നിന്നാൽ ഒരൊറ്റെയണ്ണം തലശ്ശേരി സ്റ്റേഷനിൽ ഉണ്ടാവില്ലെന്നും  പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ട് മർദ്ദിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സിപിഎം പ്രവർത്തകരായ ദിപിൻ രവീന്ദ്രൻ, ജോഷിത്ത്, ഷിജിൽ, ചാലി എന്ന വിപിൻ, സിനീഷ് രാജ്, സന്ദേശ് പ്രദീപ്, ഷിബിൻ എന്നവരും മറ്റ് കണ്ടാലറിയാവുന്ന 20 ഒളം സിപിഎം പ്രവർത്തകർ ചേർന്നു മർദ്ദിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. തലശ്ശേരി എസ് ഐ അഖിൽ ടി ഉൾപ്പടെ 4 പോലീസ് ഉദ്യോഗസ്ഥർക്കാണ് മർദ്ദനത്തിൽ പരിക്ക് പറ്റിയത്. മണോളിക്കാവിലെ പ്രധാന തെയ്യമായ തമ്പുരാട്ടിയും ചൊമപ്പനും കാവിൽ കയറുന്ന സമയത്ത് സി പി എം പ്രവർത്തകർ ഇങ്കിലാബ് സിന്ദാബാദ് വിളിച്ചതാണ് സംഘർഷത്തിന് കാരണമായത്. തലശ്ശേരി പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10