Logo
Fri, Jun 12, 2026 • 08:39 PM
LIVE TV
Watch

No business videos available

No Middle East videos available

'യുവത്വത്തെ മയക്കിക്കിടത്താന്‍ സമ്മതിക്കില്ല, മയക്കുമരുന്ന് ശൃംഖലയെ ആട്ടിയോടിക്കും';'ഓപ്പറേഷന്‍ തൂഫാന്‍' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 02, 2026
1 min read Updated: June 11, 2026
SHARE:
SAVE: Login to save

'യുവത്വത്തെ മയക്കിക്കിടത്താന്‍ സമ്മതിക്കില്ല, മയക്കുമരുന്ന് ശൃംഖലയെ ആട്ടിയോടിക്കും';'ഓപ്പറേഷന്‍ തൂഫാന്‍' ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്നിന്റെ വ്യാപനമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ലഹരി വ്യാപനം ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറിയത് ഏറെ ദൗർഭാഗ്യകരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ ഏറ്റവും വലിയ സ്വത്ത് ഇവിടുത്തെ യുവത്വമാണ്. എന്നാൽ ആ യുവതലമുറയെ മയക്കുമരുന്ന് മയക്കിക്കിടത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിന് അറുതി വരുത്തിയേ തീരൂ. ലഹരി മാഫിയയുടെ വലിയ ശൃംഖലയെ കേരളത്തിന്റെ മണ്ണിൽ നിന്ന് പൂർണ്ണമായും ആട്ടിയോടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരിക്കടത്തുകാർക്കെതിരെയും വിതരണക്കാർക്കെതിരെയും യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടികൾ സ്വീകരിക്കാൻ പോലീസിനും എക്സൈസ് വകുപ്പിനും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും അല്ലാതെയുമുള്ള പരിശോധനകളും ബോധവൽക്കരണ പരിപാടികളും സംസ്ഥാനവ്യാപകമായി ശക്തമാക്കാനാണ് സർക്കാരിന്റെ തീരുമാനം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10