ആദര്‍ശ രാഷ്ട്രീയത്തിന്റെ റോള്‍ മോഡലായിരുന്നു സി.കെ.ഗോവിന്ദന്‍ നായര്‍: സണ്ണി ജോസഫ്
തലശ്ശേരി: ആദര്‍ശ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ റോള്‍ മോഡലായിരുന്നു മുന്‍ കെ.പി.സി.സി പ്രസിഡന്റ് സി.കെ ഗോവിന്ദന്‍ നായരെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വക്കറ്റ് സണ്ണി ജോസഫ് പറഞ്ഞു. തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി.കെ.ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള നിരവധി പ്രക്ഷോഭങ്ങളില്‍ സി.കെ.ജി സജീവമായി പങ്കെടുത്തിട്ടുണ്ട്. ഉപ്പുസത്യാഗ്രഹത്തില്‍ ഉള്‍പ്പെടെ മുന്നില്‍ നിന്ന് പോരാടിയ അദ്ദേഹം, ആ പ്രവര്‍ത്തനങ്ങളിലൂടെയാണ് മലബാര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി ആദ്യമായി ചുമതലയേല്‍ക്കുന്നത്. സി.കെ.ജിയെപ്പോലൊരു മഹദ്വ്യക്തി ഇരുന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഇന്ന് തനിക്ക് ഇരിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.സി.സി ട്രഷറര്‍ വി.എ. നാരായണന്‍, സജീവ് മാറോളി, കെ.പി. സാജു തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.