Logo
Sat, Jun 13, 2026 • 10:06 PM
LIVE TV
Watch

No business videos available

No Middle East videos available

തോല്‍വിയില്‍ പുകഞ്ഞ് ബിജെപി; പി.സി. ജോര്‍ജിന്റെ സഭാവിരുദ്ധ പ്രയോഗം തിരിച്ചടിയായി; ശോഭയ്ക്കും സുരേന്ദ്രനുമെതിരെ കോര്‍ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

തോല്‍വിയില്‍ പുകഞ്ഞ് ബിജെപി; പി.സി. ജോര്‍ജിന്റെ സഭാവിരുദ്ധ പ്രയോഗം തിരിച്ചടിയായി; ശോഭയ്ക്കും സുരേന്ദ്രനുമെതിരെ കോര്‍ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം

തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത വിമർശനമുയർന്നു. പാർട്ടിയുടെ ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലങ്ങളായ പാലക്കാടും മഞ്ചേശ്വരവും കൈവിട്ടുപോയതിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർക്കെതിരെ വലിയ രീതിയിലുള്ള പടയൊരുക്കമാണ് യോഗത്തിൽ ദൃശ്യമായത്. പാർട്ടിക്ക് വിജയസാധ്യത കൽപ്പിച്ചിരുന്ന ഈ കോട്ടകളിൽ സംഭവിച്ച വീഴ്ചകൾ ഗൗരവത്തോടെ കാണണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെയാണ് ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനുമെതിരെ നേരിട്ട് വിമർശനവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലങ്ങളിൽ പ്രത്യക്ഷപ്പെടുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ശൈലി ഇനി അനുവദിക്കാനാകില്ലെന്ന് അദ്ദേഹം കർശന ഭാഷയിൽ വ്യക്തമാക്കി. മണ്ഡലങ്ങളിൽ നിരന്തരമായ സാന്നിധ്യവും പ്രവർത്തനവും ഉണ്ടാകാത്തതാണ് പരാജയത്തിന് കാരണമെന്ന അധ്യക്ഷന്റെ നിലപാട് യോഗത്തിൽ കനത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ, രാജീവ് ചന്ദ്രശേഖറിന്റെ പല നിലപാടുകളെയും പ്രവർത്തന ശൈലിയെയും ഇരുവരും യോഗത്തിൽ ചോദ്യം ചെയ്തതോടെ കോർ കമ്മിറ്റി കടുത്ത തർക്കങ്ങൾക്ക് വേദിയായി.

പാർട്ടിക്ക് പരമ്പരാഗതമായി ലഭിക്കേണ്ടിയിരുന്ന ക്രൈസ്തവ സമുദായ വോട്ടുകളിൽ ഉണ്ടായ ചോർച്ചയ്ക്ക് കാരണം പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവരുടെ അനാവശ്യ ഇടപെടലുകളാണെന്ന വിലയിരുത്തലും കോർ കമ്മിറ്റിയിലുണ്ടായി. ഇരുവരും നടത്തിയ സഭാവിരുദ്ധ പരാമർശങ്ങൾ പാർട്ടിയുടെ വിജയസാധ്യതകളെ സാരമായി ബാധിച്ചുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത്തരം മതേതരത്വ വിരുദ്ധവും അനാവശ്യവുമായ വിവാദ പ്രയോഗങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും ഭാവിയിൽ ഇത്തരം നിലപാടുകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നും യോഗത്തിൽ പൊതുവികാരമുയർന്നു. ബിജെപിയുടെ നിർണ്ണായകമായ ഈ സംസ്ഥാന നേതൃയോഗം ഇന്നും തുടരുകയാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10